പാർട്ടിയും ഡാൻസും ആഘോഷവുമായി നടന്നാൽ ആരും ബാലൺഡി’ഓർ തരില്ല, നെയ്മറെ കൊട്ടി മെസിയെ പുകഴ്ത്തി കക്ക രംഗത്ത്

തന്റെ കരിയറിലെ എട്ടാമത്തെ ബാലൺഡി’ഓർ പുരസ്കാരമാണ് സൂപ്പർ താരം ലയണൽ മെസി കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. ഈ വർഷം പുരസ്ക്കാരം ലഭിച്ചതോടെ ഏറ്റവും കൂടുതൽ പുരസ്ക്കാരം ലഭിക്കുന്ന താരമായി മെസി മാറുകയും ചെയ്തു. താരം ഈ വർഷം അവാർഡ് നേടുമെന്ന് ഏകദേശം ഉറപ്പായിരുന്നു.

ഏറ്റവും കൂടുതൽ ബാലൺഡി’ഓർ പുരസ്ക്കാരം നേടിയ മെസിക്ക് തൊട്ടുപിന്നിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. താരം 5 പുരസ്ക്കാരം നേടിയിട്ടുണ്ട്. ഒരുപാട് വർഷകാലം ഇരുവരും തമ്മിലുള്ള പോരാട്ടമായിരുന്നു ഫുട്‍ബോൾ ലോകത്ത് സജീവം. ഇപ്പോൾ കുറച്ചുവര്ഷങ്ങളായി മെസി മുന്നിൽ ആണെങ്കിലും ആരാധകർക്ക് ഇടയിൽ വലിയ ഒരു ചലനം സൃഷ്ടിക്കാൻ ഇരുതാരങ്ങളുടെയും പോരാട്ടവീര്യത്തിന് സാധിച്ചിരുന്നു. ഇപ്പോൾ മെസിയെ പുകഴ്ത്തി ലോകത്തിലെ എല്ലാ ഇതിഹാസങ്ങളും വരുമ്പോൾ ബ്രസീലിയൻ താരം കക്ക പറഞ്ഞ അഭിപ്രായങ്ങൾ ശ്രദ്ധേയമാകുന്നു.

2007ൽ ബാലൺഡി’ഓർ അവാർഡ് നേടിയത് ബ്രസീലിയൻ സൂപ്പർതാരമായിരുന്ന കക്കയാണ്. അതിനുശേഷം ഒരു ബ്രസീലിയൻ താരം പോലും പുരസ്‌കാരം നേടിയിട്ടില്ല. അതുകൊണ്ട് തന്നെയാണ് അതുമായി ബന്ധപ്പെട്ടൊരു അഭിപ്രായം പറഞ്ഞപ്പോൾ നെയ്മറിനെ ഉൾപ്പടെ ഉള്ള ബ്രസീലിയൻ താരങ്ങളെ കളിയാക്കിയുള്ള അഭിപ്രായം കക്ക പറഞ്ഞത്. നല്ല കഴിവുള്ള താരമായിട്ടും ജീവിതശൈലികളും, പാർട്ടികളും താരത്തെ തകർക്കുക ആയിരുന്നു.

മുൻ താരം പറഞ്ഞ അഭിപ്രായം ഇങ്ങനെ:

” ബ്രസീലിയൻ താരങ്ങൾ ലയണൽ മെസിയെ മാതൃകയാക്കണം. 36 വയസ്സിൽ വേൾഡ് കപ്പും ബാലൺഡി’ഓറും നേടി.സാധ്യമായതെല്ലാം സ്വന്തമാക്കി. അതുപോലെ വേണം നമുക്കും. അതിന് കഠിനമായി അധ്വാനിക്കണം. അതൊന്നും ഇല്ലാതെ പാർട്ടിയും ആഘോഷവും ആയി നടന്നാൽ ആരും അവാർഡ് തരില്ല ” കക്ക പറഞ്ഞു നിർത്തി .

ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയറെ ഉദ്ദേശിച്ചാണ് ഇതിഹാസം പറഞ്ഞത്. സ്ഥിരം പാർട്ടിയും ആഘോഷവും നടത്തുന്ന പേരിൽ വിവാദങ്ങളിൽ പെട്ടിട്ടുണ്ട്.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ