ക്വിക്ക് ഫ്രീകിക്കും ഇല്ല ക്രിസ്റ്റൽ ജോണും വന്നില്ല, ബാംഗ്ലൂരിനെ തകർത്ത് എ.ടി.കെ മോഹന് കിരീടം

ആവേശം അവസാനം വരെ അലതല്ലി നിന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ മത്സരത്തിനൊടുവിൽ ബാംഗ്ലൂർ എഫ് സിയെ തോൽപ്പിച്ച് എ.ടി.കെ മോഹൻ ബഗാന്കിരീടം . മുഴുവൻ സമയത്തും അധികസമയത്തും ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി തുല്യത പാലിച്ചതോടെയാൻ മത്സരം പെനാൽറ്റിയിലേക്ക് നീങ്ങിയത്. പെനാൽറ്റിയിൽ നിന്നാണ് മത്സരത്തിലെ മൂന്ന് ഗോളുകൾ പിറന്നത്. എടികെയ്‌ക്കായി ദിമിത്രി പെട്രറ്റോസ് ഇരട്ട ഗോൾ നേടിയപ്പോൾ സുനിൽ ഛേത്രിയും റോയ് കൃഷ്‌ണയുമാണ് ബാംഗ്ലൂരിന്റെ ഗോൾ നേടിയത് . പെനാൽറ്റിയിൽ കൊൽക്കത്തയുടെ എല്ലാ ഷോട്ടുകളും ഗോൾ ആയപ്പോൾ ബാംഗ്ലൂരിന്റെ രണ്ട് കിക്കുകൾ പിഴച്ചു. പെനാൽറ്റിയിൽ 4 – 3 നാൻ കൊൽക്കത്ത ജയിച്ചുകയറിയത്.

എ.ടി.കെ മോഹൻ ബഗാനാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. റോയ് കൃഷ്‌ണയുടെ ഹാൻഡ് ബോളിനൊടുവിൽ കിട്ടിയ പെനാൽറ്റിയാണ് വളരെ എളുപ്പത്തിൽ ഗോൾ നേടിയത്. അത് പെനാൽറ്റിയല്ല എന്ന വാദം ബാംഗ്ലൂർ താരങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായപ്പോൾ റഫറിയുടെ തീരുമാനം ഉറച്ചതെയിരുന്നു. എന്നാൽ ആദ്യ പകുതിയുടെ എക്സ്ട്രാ ടൈമിൽ കിട്ടിയ പെനാൽറ്റി ബാംഗ്ലൂരും ഗോളാക്കിയതോടെ ആദ്യ പകുതി സമനിലയിൽ പിരിഞ്ഞു.

രണ്ടാം പകുതിയും ആവേശകരമായിരുന്നു. ഇരു ടീമുകളും പൊരുതി കളിച്ചതോടെ പ്രതിരോധനിരക്ക് പണിയായി. കളിയുടെ ഒഴുക്കിന് വിപരീതമായി ബാംഗ്ലൂർ റോയ് കൃഷ്ണയുടെ ലീഡ് എടുത്തു, 78 ആം മിനിറ്റിൽ റോയ് കൃഷ്ണയാണ് ബാംഗ്ലൂരിനായി സ്കോർ ചെയ്തത്. എന്നാൽ കൊൽക്കത്ത വിട്ടുകൊടുത്തില്ല, പെട്രറ്റോസ് 85-ാം മിനുറ്റിൽ മറ്റൊരു പെനാൽറ്റിയിലൂടെ ഗോൾ നേടിയപ്പോൾ കൊൽക്കത്തയ്ക്ക് ആസ്‌ഗ്വാസമായി.

അധിക സമയത്ത് കിട്ടിയ അവസരങ്ങൾ കൊൽക്കത്തയ്ക്ക് അതൊന്നും മുതലാക്കാൻ സാധിച്ചില്ല. മത്സരം ആവേശകരമായ പെനാൽറ്റിയിലേക്ക് നീങ്ങിയപ്പോൾ ബാംഗ്ലൂർ ജയം പ്രതീക്ഷിച്ചു, എന്നാൽ സംഭവിച്ചത് മറിച്ചാണ്

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം