ഇപ്പോൾ നടക്കുന്ന യൂറോകപ്പിൽ വിജയികൾ ആവാൻ ഏറ്റവും യോഗ്യത ഉള്ള ടീം ഇംഗ്ലണ്ട് ആണെന്നാണ് ഡച്ച് ടീം ഹെഡ് എറിക് ടെൻ ഹാഗ് . ഇന്നലെ നടന്ന സെർബിയ ഇംഗ്ലണ്ട് മത്സരത്തിൽ ഇംഗ്ലണ്ട് ഏകപക്ഷിയമായ ഒരു ഗോളിന് എതിരാളികളെ തകർത്ത് ആദ്യ ജയം സ്വന്തമാക്കിയിരുന്നു. സ്വന്തം ടീം ആയ ഡച്ച് ടീമിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ ആണ് അദ്ദേഹം ഇംഗ്ലണ്ട് ടീമിനെ കുറിച്ചും അദ്ദേഹം സംസാരിച്ചത്.
അദ്ദേഹം പറഞ്ഞത് ഇങ്ങനെ:
“ഇംഗ്ലണ്ടിന് മികച്ച സ്‌ക്വാഡ് ആണ് ഉള്ളത്. യൂറോകപ്പിൽ മത്സരിക്കുന്ന എല്ലാ ക്ലബ്ബുകളുടെയും മികച്ച കളിക്കാർ അടങ്ങുന്നവർ ആ ടീമിൽ ഉണ്ട്. അവർക്ക് സ്‌ട്രൈക്കർ ആയിട്ട് ഹാരി കൈയ്‌നുണ്ട്. വിങ്ങിൽ മികച്ച കളിക്കാരുടെ ക്വാളിറ്റിയും ഉണ്ട്.”
“ഇംഗ്ലണ്ടിന്റെ മിഡ്‌ഫീൽഡിൽ കളിക്കുന്നവർ മികച്ചവരാണ്. ആഴ്‌സണലിന് വേണ്ടി കളിച്ച ഡെക്കലാണ് റൈസും, റയൽ മാൻഡ്രിഡിന്റെ ജൂഡ് ബെല്ലിങ്ങാം മാഞ്ചെസ്റ്റർ സിറ്റിയുടെ ഫിൽ ഫോഡനും, ക്രിസ്റ്റൽ പാലസിന്റെ ആദം വഹാർട്ടനും മാഞ്ചെസ്റ്റർ യുണൈറ്റഡിന്റെ കോബി മൈന്നോയും ചെൽസി ടീമിന്റെ കോണേർ ഗല്ലാഘറും ഒപ്പം കോൾ പഹ്ലമേറും ആണ്. ഇവർ എല്ലാം അടങ്ങുന്ന ടീം യൂറോ കപ്പ് നേടാൻ യോഗ്യതയുള്ള മികച്ച ടീം തന്നെ ആണ്.” ടെൻ ഹാഗ് പറഞ്ഞു.
ടീമിലെ മികച്ച കളിക്കാരിൽ ഒരാൾ ആയ ജൂഡ് ബില്ലിങ്‌ഹാമിനെ കുറിച്ചും മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ തന്റെ അഭിപ്രായം പറഞ്ഞു. “ഇംഗ്ലണ്ട് ടീമിന്റെ തുറുപ്പ് ചീട്ട് അവൻ ആണ്. ഇംഗ്ലണ്ട് ടീമിനെ പടനയിക്കുന്നവരിൽ മുൻപിൽ തന്നെ അവൻ ഉണ്ട്. അവൻ ഒരേ സമയം ആക്രമിക്കുകയും മറുവശത്തു പ്രതിരോധിക്കുകയും ചെയ്യുന്നു.”
രണ്ടു തവണ യൂറോകപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഇംഗ്ലണ്ടിന് ഇത് വരെ ചാമ്പ്യൻഷിപ്പ് നേടാൻ സാധിച്ചിട്ടില്ല.