Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

2026 ഫുട്‌ബോള്‍ ലോകകപ്പ് നോര്‍ത്ത് അമേരിക്കയില്‍

, 4:55 pm

2026ലെ ഫിഫ ലോകകപ്പിനുളള വേദി പ്രഖ്യാപിച്ചു. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നി രാജ്യങ്ങള്‍ സംയുക്തമായി ലോകകപ്പിന് വേദിയാകും. മൊറോക്കോയെ വോട്ടെടുപ്പില്‍ പരാജയപ്പെടുത്തിയാണ് വടക്കെ അമേരിക്ക വീണ്ടും ലോകകപ്പിന് വേദിയാകുന്നത്.

ഫിഫ വാര്‍ഷിക കോണ്‍ഗ്രസില്‍ നടത്തിയ വോട്ടെടുപ്പിലാണ് വേദി തീരുമാനിച്ചത്. നോര്‍ത്ത് അമേരിക്കയ്ക്ക് 134 വോട്ട് ലഭിച്ചപ്പോള്‍ മൊറോക്കോയ്ക്ക് 64 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

ഇത് ആദ്യമായണ് മൂന്ന് രാജ്യങ്ങള്‍ ചേര്‍ന്ന് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. എന്നാല്‍ ടൂര്‍ണമെന്റിലെ ഭൂരിപക്ഷം മത്സരങ്ങളും അമേരിക്കയിലായിരിക്കും നടക്കുന്നത്.

ആകെ 80 മത്സരങ്ങളില്‍ 60-ഉം അമേരിക്കയില്‍ നടക്കുമ്പോള്‍ പത്ത് വീതം കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നടക്കും. കാനഡ ആദ്യമായാണ് ലോകകപ്പിന് വേദിയാകുന്നത്. 1970, 86 വര്‍ഷങ്ങളിലായി രണ്ട് തവണ മെക്‌സിക്കോ ലോകകപ്പിന് വേദിയായിട്ടുണ്ട്.

2022ലെ ലോകകപ്പ് ഖത്തറിലാണ് നടക്കുന്നത്.

Advertisement