ഒന്നാം സ്ഥാനത്ത് എംബാപ്പയോ ഹാലാൻഡോ അല്ല; പ്രമുഖ താരത്തിന്റെ പേര് കേട്ട ആവേശത്തിൽ ഫുട്ബോൾ ആരാധകർ

ഈ വർഷം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം അത് ഫ്രാൻസിന്റെ എംബാപ്പയോ, ബ്രസീലിന്റെ വിനിഷ്യസോ, നോർവെയുടെ ഹാളണ്ടോ അല്ല. ബ്രസീലിയൻ താരമായ പെഡ്രോ ഫ്ലെമെങ്കോ ആണ് ഈ വർഷം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ കളിക്കാരൻ. ബ്രസീലിയൻ ലീഗിൽ തകർപ്പൻ പ്രകടനമാണ് ഫ്ലെമെങ്കോ നടത്തിക്കൊണ്ടിരിക്കുന്നത്. ലീഗിൽ ഒന്നാം സ്ഥാനത്ത് ഇപ്പോൾ തുടരുന്നത് അവരാണ്. അവരുടെ ലീഗിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരവും പെഡ്രോയാണ്‌. ടിറ്റെക്ക് കീഴിൽ മികച്ച പ്രകടനമാണ് പെഡ്രോ കാഴ്ച വെക്കുന്നത്. ബ്രസീലിയൻ ലീഗിൽ മാത്രമായി താരം10 ഗോളുകളും അഞ്ച് അസിസ്റ്റുകളും ആണ് ടീമിന് വേണ്ടി താരം സ്വന്തമാക്കിയത്.

ഒരു ലീഗിൽ തന്നെ 10 ഗോളുകൾ നേടി പുതിയ റെക്കോഡ് ആണ് താരം സ്വന്തമാക്കിയത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ 2024 എന്ന കലണ്ടർ വർഷത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഫുട്ബോൾ കളിക്കാരൻ അത് പെഡ്രോയാണ്. ഫുട്ബോൾ ലോകത്തെ മറ്റു കളികാർക്ക് ആർക്കും താരത്തിന്റെ ഈ റെക്കോഡ് മറികടക്കാൻ സഹിച്ചിട്ടില്ല. 28 ഗോളുകളാണ് പെഡ്രോ നേടിയിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് ചൈനീസ് താരമായ വു ലിയാണ് വരുന്നത്. 27 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. കിലിയൻ എംബപ്പേയും ഹാലാണ്ടുമൊക്കെ ഒരുപാട് പിന്നിൽ ആണ് നിൽക്കുന്നത്.

പെഡ്രോ 28 ഗോളുകൾ, വു ലി 27 ഗോളുകൾ, അക്രം അഫീഫ് 26 ഗോളുകൾ, കെയ്‌ലിൻ എംബപ്പേ 25 ഗോളുകൾ, ബോർജ 25 ഗോളുകൾ, വിക്റ്റർ ജിയോകേറീസ് 25 ഗോളുകൾ, മാർട്ടിൻ ക്യാപ്റ്ററുക്‌സിയോ 24 ഗോളുകൾ, ഹാരി കെയ്ൻ 23 ഗോളുകൾ, ഏർലിങ് ഹാലാൻഡ് 23 ഗോളുകൾ.

മികച്ച പ്രകടനം കാഴ്ച വെക്കാൻ കെല്പുള്ള താരത്തിന് വേണ്ട രീതിയിൽ ഉപയോഗിക്കാൻ ബ്രസീൽ ടീമിന് സാധിക്കുന്നില്ല. ഇദ്ദേഹത്തിനെ പോലെ ഉള്ള താരം കോപ്പ അമേരിക്കൻ ടൂർണമെന്റിൽ ബ്രസീലിനു ഉണ്ടായിരുന്നെങ്കിൽ അർജന്റീനയോട് ഫൈനലിൽ വരെ ഏറ്റുമുട്ടാൻ ബ്രസീൽ ടീമിന് സാധിച്ചേനെ. മിന്നുന്ന പ്രകടനം നടത്തുന്ന താരത്തെ കോപ്പ അമേരിക്കയിലേക്ക് പരിഗണിക്കാൻ ബ്രസീലിന്റെ പരിശീലകനായ ഡൊറിവാൽ ജൂനിയർ തയ്യാറായിരുന്നില്ല എന്നത് വലിയ രീതിയിൽ വിവാദങ്ങൾക്കു വഴി ഒരുക്കിയിരുന്നു. കോപ്പയിൽ ബ്രസീൽ നേരിട്ട പ്രധാന പ്രശ്നവും ഗോളടിക്കാൻ ആളില്ല എന്നതായിരുന്നു. താരത്തിൽ ഉൾപ്പെടുത്താൻ വലിയ പ്രതിഷേധങ്ങൾ ആയിരുന്നു ബ്രസീലിൽ നിന്നും ഉയർന്നുവന്നിരുന്നത്. എന്തായാലും ഇനി ഉള്ള മത്സരങ്ങളിൽ താരത്തിന് ആവശ്യമായ അവസരങ്ങൾ നൽകാൻ ബ്രസീൽ ടീമിന് സാധിക്കണം.

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി