ഫുട്ബാളിൽ അർജന്റീന സംഭാവന ചെയ്ത രണ്ട് ഇതിഹാസങ്ങളാണ് ലയണൽ മെസിയും ഡീഗോ മറഡോണയും. ഇരുവരും തങ്ങളുടെ സ്വപ്നസാക്ഷാത്കാരമായ ലോകകപ്പ് നേടി രാജ്യത്തെ ഉന്നതങ്ങളിൽ എത്തിച്ചവരാണ്. ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി ഈ രണ്ട് അർജന്റീനൻ ഇതിഹാസങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്.
നരേന്ദ്ര മോദി പറയുന്നത് ഇങ്ങനെ:
” ഇന്ത്യയിൽ നിരവധി മേഖലകളിൽ ഫുട്ബോൾ വലിയ ആവേശമാണ്. ഇന്ത്യയുടെ വനിത ഫുട്ബോൾ മികച്ച പ്രകടനം നടത്തുന്നു. അതുപോലെ പുരുഷ ടീമും മികച്ച മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നത്. കുറച്ചുകാലം പിന്നോട്ടുപോയാൽ, 1980കളിൽ എപ്പോഴും കേട്ടുകൊണ്ടിരുന്ന പേര് ഡീഗോ മറഡോണയുടേതാണ്”
നരേന്ദ്ര മോദി തുടർന്നു:
” പഴയ തലമുറയിലുള്ളവർക്ക് മറഡോണ ഒരു വലിയ ഇതിഹാസം തന്നെയായിരുന്നു. എന്നാൽ ഇപ്പോഴത്തെ തലമുറയോട് ചോദിച്ചാൽ അവർ അതിവേഗം ലയണൽ മെസിയുടെ പേര് പറയും” നരേന്ദ്ര മോദി പറഞ്ഞു.
Read more
2020 നവംബർ 25 നാണ് ഡീഗോ മറഡോണ ലോകത്തോട് വിട പറഞ്ഞത്. ലയണൽ മെസിയാകട്ടെ ഫുട്ബാളിൽ ഈ പ്രായത്തിലും മായാജാലം സൃഷ്ടിക്കുകയാണ്. തന്റെ ഫുട്ബോൾ കരിയറിൽ മെസി ഇനി നേടാനായി ഒരു ട്രോഫി പോലും ബാക്കിയില്ല. കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് മെസി ഇപ്പോൾ കടന്നു പോകുന്നത്. 2026 ലോകകപ്പിൽ താൻ അർജന്റീനയുടെ കൂടെ ഉണ്ടക്കയം എന്നാണ് മെസി പറയുന്നത്.