ഫിഫയുടെ ലിസ്റ്റിലും റൊണാൾഡോ ബഞ്ചിൽ, സൂപ്പർതാരത്തിന് ബഞ്ചിൽ തന്നെ സ്ഥാനം നൽകിയ ഫിഫക്ക് അഭിനന്ദനങൾ; ട്രോൾ പൂരം

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഫിഫ്പ്രോ പുരുഷ ലോക ഇലവനിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ആരാധകർ അദ്ദേഹത്തെ കളിയാക്കി രംഗത്ത് വന്നിരിക്കുകയാണ്. റൊണാൾഡോയുടെ ബദ്ധവൈരിയായ ലയണൽ മെസി, റയൽ മാഡ്രിഡിന്റെ മുൻ സഹതാരങ്ങളായ ലൂക്കാ മോഡ്രിച്ച്, കരിം ബെൻസെമ എന്നിവറം പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ക്ലബ്ബിനും രാജ്യത്തിനും വേണ്ടി കാര്യമായ സംഭാവനകൾ ഒന്നും നല്കാൻ റൊണാൾഡോക്ക് കഴിയാതെ പോയ വര്ഷമായിരുന്നു 2022. സീസണിന്റെ തുടക്കത്തിൽ എറിക് ടെൻ ഹാഗിന്റെ കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ച അദ്ദേഹത്തിന് 16 മത്സരങ്ങളിൽ നിന്ന് 3 ഗോളുകളാണ് നേടിയത്. മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ പിന്ന്നീട് നടത്തിയ അഭിമുഖത്തെ തുടർന്ന് ഒരു ടീമിലാതെലോകകപ്പിന് ഇറങ്ങിയ റൊണാൾഡോക്ക് ലോക്കപ്പിലും കാര്യമായ ഒന്നും ചെയ്യാനായില്ല. പല മത്സരങ്ങളിലും സൂപ്പർതാരം ബഞ്ചിൽ ആയിരുന്നു.

റൊണാൾഡോയുടെ ഈ മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് ടീമിൽ സ്ഥാനമില്ലാതെ വന്നത്. എന്നിരുന്നാലും, റയലിൽ നിന്ന് തിബോട്ട് കോർട്ടോയിസ് ഉൾപ്പെട്ടപോൾ മോഡ്രിച്ച് മധ്യനിരയിലും ബെൻസെമ ആക്രമണത്തിലും ഉൾപ്പെട്ടു.

ഇവർക്കൊപ്പം പാരീസ് സെന്റ് ജെർമെയ്‌നിന്റെ മൊറോക്കൻ റൈറ്റ് ബാക്ക് അക്രഫ് ഹക്കിമി, ലിവർപൂളിന്റെ ഡച്ച് ഡിഫൻഡർ വിർജിൽ വാൻ ഡിജ്ക്, ബയേൺ മ്യൂണിക്കിന്റെ പോർച്ചുഗീസ് ഫുൾ ബാക്ക് ജോവോ കാൻസെലോ എന്നിവർ പ്രതിരോധത്തിൽ സ്ഥാനം കണ്ടെത്തി.

Read more

അതേസമയം, മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയൻ മിഡ്ഫീൽഡർ കെവിൻ ഡി ബ്രൂയ്‌നും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ മധ്യനിര താരം കാസെമിറോയും മോഡ്രിച്ചിനൊപ്പം ടീമിന്റെ മധ്യനിരയിലിൽ സ്ഥാനം കണ്ടെത്തി. പിഎസ്ജി ജോഡികളായ കൈലിയൻ എംബാപ്പെ (ഫ്രാൻസ്), ലയണൽ മെസ്സി (അർജന്റീന) എന്നിവർക്കൊപ്പമാണ് ബെൻസെമയും മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീഗൻ മുൻനിരക്കാരൻ എർലിംഗ് ഹാലൻഡും ടീമിനെ മുൻനിരയിൽ സ്ഥാനം കണ്ടെത്തി.