ഒരു കാലത്ത് നീ എന്റെ പ്രിയ സുഹൃത്ത് ആയിരുന്നു, ജയിൽ ശിക്ഷ അനുഭവിക്കുന്ന ഡാനി ആൽവസിനെ സഹായിക്കാൻ മുന്നിട്ടിറങ്ങി നെയ്മർ; കോടതിയിൽ അടച്ചത് ഭീമൻ തുക

ഡാനി ആൽവ്‌സ്- ഒരു കാലത്ത് ലോകത്തിലെ ഏറ്റവും മിടുക്കനായ പ്രതിരോധ ഭടൻ ആയിരുന്നു. അദ്ദേഹം ഇപ്പോൾ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. താരം നിയമപരമായ പ്രശ്നങ്ങൾ നേരിടുമ്പോൾ, ബാഴ്‌സലോണയുടെയും ബ്രസീലിന്റെയും സഹതാരം നെയ്‌മർ ആൽവസിന് ധനസഹായം നൽകാൻ രംഗത്തിറങ്ങിയതായി റിപ്പോർട്ടുകൾ. കേസിൽ മുന്നോട്ട് പോകുന്നതിന് ആവശ്യമായ ഒത്തുതീർപ്പിനായി പണം അടക്കാൻ അൽ ഹിലാൽ ഫോർവേഡ് ഡാനി ആൽവസിന് 150,000 യൂറോ കൈമാറി.

മുൻ സെവിയ്യ ഡിഫൻഡർ ഇപ്പോൾ കോടതി നടപടികൾ കാരണം ബാഴ്‌സലോണയിലാണ്. 2021 ഡിസംബറിൽ ബാഴ്‌സലോണ നിശാക്ലബ്ബിൽ വെച്ച് 23 കാരിയായ യുവതിയെ ആക്രമിച്ചതിന് ആൽവ്‌സ് നിലവിൽ ഒരു ലൈംഗിക കുറ്റകൃത്യ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. മൂന്ന് തവണ ചാമ്പ്യൻസ് ലീഗ് ജേതാവ് ഈ പ്രവൃത്തി ഉഭയസമ്മതപ്രകാരമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സത്യം തെളിയിക്കുന്നതിൽ താരം പരാജയപെട്ടു.

യു‌ഒ‌എൽ റിപ്പോർട്ടുകൾ പ്രകാരം, ആൽ‌വ്‌സിന്റെ മുൻ ഭാര്യ ദിനോറ സാന്റാനയുമായി ബന്ധപ്പെട്ട മറ്റൊരു കേസുമായി ബന്ധപ്പെട്ടതിനാൽ അദ്ദേഹത്തിന്റെ സ്വത്തുക്കൾ നിലവിൽ മരവിപ്പിച്ചിരിക്കുന്നു. ജീവനാംശം നൽകാത്തതിന് ബ്രസീലിയൻ ഡിഫൻഡറിനെതിരെ അദ്ദേഹത്തിന്റെ മുൻ പങ്കാളി കേസ് ചുമത്തിയതായി റിപ്പോർട്ടുണ്ട്, ഇത് അദ്ദേഹത്തിന്റെ സ്വത്തിനും മറ്റ് കാര്യങ്ങൾക്കും സ്റ്റേ ഓർഡർ നൽകാൻ അധികാരികളെ നയിച്ചു.

തൽഫലമായി, പിച്ചിൽ തന്റെ ദീർഘകാല പങ്കാളിയെ സഹായിക്കാൻ നെയ്മറിന് ഇടപെടേണ്ടി വന്നു. 31-കാരനായ ഫോർവേഡ് ആൽവസിന് വേണ്ടി ‘നഷ്ടപരിഹാരം ലഘൂകരിക്കുന്നതിനായി’ 150,000 യൂറോ സ്പാനിഷ് കോടതികൾക്ക് കൈമാറി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, ഡാനി ആൽവസ് നിലവിൽ നാല് മുതൽ 15 വർഷം വരെ തടവ് അനുഭവിക്കണം. എന്നിരുന്നാലും, നാശനഷ്ടങ്ങൾ നികത്താൻ നെയ്മർ മുകളിൽ പറഞ്ഞ തുക അടച്ചതിനാൽ, ആൽവസിന് ശിക്ഷയിൽ ഇളവ് കിട്ടിയേക്കും.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു