ലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലെ ഒരു ഐറ്റം, ഇനി മറ്റൊരു ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിൽ ഉണ്ടാകില്ല: ബ്രൂണോ ഫെർണാണ്ടസ്

കുറച്ചുനാൾ ഒന്ന് നിറംമങ്ങി എന്നുള്ളത് ശരിയാണ്. എന്നാൽ ഇപ്പോൾ പഴയതിനേക്കാൾ ഗംഭീര തിരിച്ചുവരവാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയിരിക്കുന്നത്. ഇന്നലെ ബോസ്നിയക്കെതിരെ നടന്ന മത്സരത്തിൽ രണ്ട് ഗോൾ നേടിയ താരം തകർപ്പൻ പ്രകടനമാണ് നടത്തിയത്. ഈ വര്ഷം ഇതുവരെ 40 ഗോളുകൾ നേടിയ റൊണാൾഡോ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഈ പ്രായത്തിലും തന്റെ വീര്യത്തിന് ഒരു കുറവും വന്നിട്ടില്ല എന്ന് റൊണാൾഡോ തെളിയിക്കുന്നു.

ഇന്നലെ നടന്ന യോഗ്യത മത്സരത്തിൽ തകർപ്പൻ ഗോൾ നേടിയ റൊണാൾഡോയെക്കുറിച്ച സഹതാരം ബ്രൂണോ ഫെർണാണ്ടസ് ചില അഭിപ്രായങ്ങൾ പറഞ്ഞിരിക്കുകയാണ്. തങ്ങളുടെ രാജ്യത്ത് നിന്ന് മറ്റൊരു ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടാകില്ല എന്നാണ് ബ്രൂണോ പറഞ്ഞിരിക്കുന്നത്.

” മറ്റൊരു ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിൽ ഉണ്ടാകണം എന്ന ആഗ്രഹമാണ് എനിക്ക് ഉള്ളത് . പക്ഷേ ഇനി മറ്റൊരു റൊണാൾഡോ ഉണ്ടാകാൻ സാധ്യത ഇല്ല . നമുക്ക് ആകെ ചെയ്യാൻ സാധിക്കുന്നത് അയാൾ കളിക്കളത്തിൽ ഉള്ള സമയത്ത് അയാളെ ആസ്വദിക്കുക എന്നതാണ്” ബ്രൂണോ പറഞ്ഞത് ഇങ്ങനെയാണ്.

എന്തായാലും ചിലപ്പോൾ താൻ മറ്റൊരു ലോകകപ്പ് കൂടി കളിക്കാൻ കാണുമെന്നാണ് റൊണാൾഡോ കളഴിഞ്ഞ ദിവസം പറഞ്ഞത്.

Latest Stories

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി