ഞങ്ങളുടെ നാശത്തിന് കാരണം റൊണാൾഡോ, ഉദ്ദേശിച്ച ഗുണം കിട്ടിയതുമില്ല കൈയിൽ ഇരുന്നത് പോവുകയും ചെയ്തു

ഓപ്പറേഷൻ ക്രിസ്റ്റ്യാനോ റൊണാൾഡോ’ സീരി എ വമ്പൻമാരായ യുവന്റസിന്റെ സാമ്പത്തിക അവസ്ഥയെ മാറ്റിമറിച്ചെന്ന് മുൻ യുവന്റസ് പ്രസിഡന്റ് ജിയോവാനി കോബോളി ഗിഗ്ലി വിശ്വസിക്കുന്നു.

FIGC, UEFA, ടൂറിനിലെ പബ്ലിക് പ്രോസിക്യൂട്ടർ എന്നിവരുമായി യുവന്റസ് നിയമപരമായ പ്രശ്‌നത്തിലാണ്, നടത്തിയ സാമ്പത്തിക ക്രമക്കേടുകൾ” കൂടി ആയപ്പോൾ ടീം നാശത്തിൽ നിന്ന് നാശത്തിലേക്ക് പോവുക ആണെന്നാണ് റിപോർട്ടുകൾ പറയുന്നത്.

ടൂറിൻ ആസ്ഥാനമായുള്ള ക്ലബിൽ പ്രതിസന്ധി ആയതിനെ തുടർന്ന് പ്രസിഡന്റ് ആൻഡ്രിയ ആഗ്നെല്ലി ഉൾപ്പെടെ ക്ലബ്ബിന്റെ മുഴുവൻ ഡയറക്ടർ ബോർഡും തിങ്കളാഴ്ച രാജിവച്ചു. 2018-ൽ റയൽ മാഡ്രിഡിൽ നിന്ന് 117 മില്യൺ യൂറോയ്ക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി യുവന്റസ് ഒപ്പുവച്ചു. ക്ലബിന്റെ ബ്രാൻഡ് മൂല്യം വർദ്ധിപ്പിക്കുന്നതിനൊപ്പം ചാമ്പ്യൻസ് ലീഗിൽ കൂടുതൽ പ്രാധാന്യം നേടുക എന്നതായിരുന്നു പൊതു ആശയം.

എന്നിരുന്നാലും, 134 കളികളിൽ നിന്ന് 101 ഗോളുകൾ താരം നേടിയിട്ടും യൂറോപ്യൻ വിജയം നൽകുന്നതിൽ പരാജയപ്പെട്ടത് റൊണാൾഡോ വന്നിട്ടും തിലകം പോയതിന് കാരണമായി. യുവന്റസിന്റെ നിലവിലെ സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ചും വ്യവഹാര പ്രശ്‌നങ്ങളെക്കുറിച്ചും സംസാരിച്ച കോബോളി ഗിഗ്ലി Il Messaggero ന്യൂസ്‌പേപ്പിനോട് പറഞ്ഞു.

” റൊണാൾഡോ ടീമിലെത്തുന്നത് ഗുണം ആയിരിക്കുമെന്ന് കരുതിയെങ്കിലും ഞങ്ങൾ ഉദ്ദേശിച്ച നേട്ടം ഉണ്ടായില്ല. ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുകൾ അദ്ദേഹത്തിന്റെ വരവോടെ ഞങ്ങൾക്ക് ഉണ്ടായി. സാമ്പത്തിക ക്രെമക്കേടുകൾ ഒകെ അങ്ങനെ വന്നതാണ്.”

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ