ബെംഗളൂരു എഫ്‌സിയിലെ ഞങ്ങളുടെ നല്ല സഹപ്രവർത്തകർ താരത്തിനെതിരെ നടപടിയെടുക്കണം എന്ന് ആഗ്രഹിക്കുന്നു, വംശീയ അധിക്ഷേപത്തിന് പിന്നാലെ ബാംഗ്ലൂർ താരത്തിനെതിരെ പരാതിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്; പ്രസ്താവന ഏറ്റെടുത്ത് ആരാധകർ

കേരളം ബ്ലാസ്റ്റേഴ്‌സ് എന്ന മലയാളികളുടെ വികാരമായ ക്ലബ്ബിനെ ഈ കാലയളവിൽ മുഴുവൻ സ്നേഹിക്കുന്ന, അവരുടെ മത്സരം കാണാൻ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്ന കാണികൾ ഒന്നേ ആഗ്രഹിച്ചിട്ടുള്ളു- മികച്ച ഫുട്‍ബോൾ. ടീം സമനില വഴങ്ങിയാൽ പോലും അത് മികച്ച ഫുട്‍ബോൾ കളിച്ചിട്ട് ആണെങ്കിൽ ആരാധക കൂട്ടം സന്തോഷിക്കും. അങ്ങനെയുള്ള മഞ്ഞപ്പട ഇന്നലെ സ്റ്റേഡിയത്തിലേക്ക് എത്തിയത് കഴിഞ്ഞ സീസണിൽ ബാംഗ്ലൂരുമായി നടന്ന മത്സരത്തിലുണ്ടായ വിവാദങ്ങൾക്കും കിട്ടിയ അപമാനത്തിനും പണി കൊടുക്കാനാണ്. എന്തായാലും കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ആ ആഗ്രഹം സാധിച്ചു കൊടുത്തു, ആദ്യ മത്സരത്തിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ട്‌ ഗോളുകൾക്ക് ബാംഗ്ലൂരിനെ തകർത്തെറിഞ്ഞു ജയം സ്വന്തമാക്കിയിരുന്നു.

മത്സരവുമായി ബന്ധപ്പെട്ട ഒരു വിവാദം ഇപ്പോൾ വലിയ രീതിയിൽ ചർച്ചയാകുകയാണ്. ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റങ്ങളെ ചെറുത്ത് നിൽക്കാൻ ആകാത്ത സമ്മർദ്ദം വംശീയ അധിക്ഷേപമായി പ്രകടിപ്പിച്ചത് അവരുടെ വിദേശ താരമായ റയാൻ വില്യംസ് ആണ്. ഐബാൻബ ഡോഹ്‌ലിങ്ങിനെതിരേയാണ് വംശീയ ചുവയുള്ള ആംഗ്യങ്ങൾ ബെംഗളൂരു താരം കാട്ടിയത്. മത്സരം മുറുകുന്നതിനിടെയായിരുന്നു താരത്തിന്റെ അധിക്ഷേപം കലർന്ന ആംഗ്യം വന്നത്. നടപടി എടുക്കണം എന്നും ഈ സംഭവത്തെ അത്ര ലഘുവായി കാണരുതെന്നും ബ്ലാസ്റ്റേഴ്‌സ് ആരാധകരും ഫുട്‍ബോൾ പ്രേമികളും ആവശ്യപെടുന്നുണ്ട്.

കളിയുടെ 82 മത്തെ മിനിറ്റിലായിരുന്നു സംഭവം. പന്തിനായി ഐബാനെതിരേ പോരാടുന്നതിനിടയിൽ വില്യംസുമായി കൊമ്പുകോർത്തു. തൊട്ടുപിന്നാലെ മൂക്ക് പൊത്തി വായ്‌നാറ്റം സൂചിപ്പിക്കുന്ന പോലെ വില്യംസ് പരിഹസിക്കുന്നതും കാണാം. ഇത്തരത്തിലുള്ള അധിക്ഷേപങ്ങളും മുമ്പും ഫുട്‍ബോൾ ലോകത്ത് നടന്നിട്ടുണ്ട്. അതിനാൽ തന്നെ ഈ ചിത്രവുമായി അതിനെയൊക്കെ ആരാധകർ ബന്ധപ്പെടുത്തുന്നുമുണ്ട്. ഗ്രൗണ്ടിലെ ദൃശ്യങ്ങൾ കളി കഴിഞ്ഞ ശേഷമാണ് വൈറലാകുന്നതും ആരാധകർ ചർച്ച ചെയ്യുന്നതും. കളിയിൽ തോറ്റ ദേഷ്യം തീർക്കേണ്ടത് ഇങ്ങനെ അല്ലെന്നും ഇത്തരത്തിൽ ഉള്ള പ്രവർത്തി ചെയ്യുന്നത് അപമാനകരം ആണെന്നും വിദേശ താരത്തെ ആരാധകർ ഓർമിപ്പിച്ചു.

എന്തായാലും മഞ്ഞപ്പടയ്ക്ക് പിന്നാലെ ക്ലബ് അധികൃതരും ഇതിനെതിരെ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. തങ്ങളുടെ താരത്തിന് നേരിട്ട അപമാനത്തെക്കുറിച്ച് ക്ലബ്ബ് ഇന്ത്യൻ സൂപ്പർ ലീഗ് സംഘാടകർക്ക് തന്നെ പരാതി നൽകിയിരിക്കുകയാണ്. ക്ലബ് നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെയാണ്:

ബെംഗളൂരു എഫ്‌സിക്കെതിരായ ഞങ്ങളുടെ ഉദ്ഘാടന മത്സരത്തിനിടെയുണ്ടായ ഖേദകരമായ സംഭവത്തിൽ കടുത്ത നിരാശയും ആശങ്കയും പ്രകടിപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നു, മത്സരത്തിനിടെ ഞങ്ങളുടെ ഒരു കളിക്കാരനോട് ബംഗളൂരു എഫ്‌സി കളിക്കാരൻ അപമര്യാദയായി പെരുമാറിയതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ ക്ലബിലും സ്‌പോർട്‌സിലും വംശീയവും അപകീർത്തികരവുമായ പെരുമാറ്റത്തിന് തികച്ചും ഇടമില്ലെന്ന് വ്യക്തമായി വ്യക്തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. വംശീയത, വിവേചനം, അനാദരവ് എന്നിവയ്ക്ക് ഫുട്ബോൾ മൈതാനത്തോ മറ്റെവിടെയെങ്കിലുമോ സ്ഥാനമില്ല.

ഈ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ ബന്ധപ്പെട്ട അധികാരികൾക്ക് ഔദ്യോഗിക പരാതി നൽകിയിട്ടുണ്ട്. അധികാരികൾ ഈ വിഷയം അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നും ഉചിതമായി പരിഹരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. ഉചിതമായ നടപടിയെടുക്കാൻ ബെംഗളൂരു എഫ്‌സിയിലെ ഞങ്ങളുടെ നല്ല സഹപ്രവർത്തകരോടും ഞങ്ങൾ ആവശ്യപ്പെടുന്നു.

വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നുമുള്ള ആളുകളെ ഒന്നിപ്പിക്കുന്ന കായിക വിനോദമാണ് ഫുട്ബോൾ. പരസ്പര ബഹുമാനത്തിനുള്ള വേദിയാണിത്. ഫുട്ബോളിലും ഞങ്ങളുടെ ക്ലബ്ബിലും വൈവിധ്യത്തിന്റെയും ഉൾപ്പെടുത്തലിന്റെയും ആദരവിന്റെയും ഒരു സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം