Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

മധ്യനിരയുടെ മാന്ത്രികന്‍ കളം നിറഞ്ഞ് കളിച്ചപ്പോള്‍ ആഴ്‌സണലിന് ഗംഭീര ജയം; പുറത്താക്കലുകാര്‍ക്ക് ചുട്ടമറുപടി നല്‍കി ഓസില്‍

, 4:31 pm

പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന് ഗംഭീര ജയം. ബെണ്‍ലിയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഗണ്ണേഴ്‌സ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. സൗതാംപ്ടണോട് പ്രീമിയര്‍ ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ 3-2നും ലീഗ് കപ്പില്‍ ടോട്ടന്‍ഹാമിനോട് 2-0നും പരാജയം രുചിച്ച ശേഷമാണ് ഉനായ് എംറി പരിശീലിപ്പിക്കുന്ന ടീം വീണ്ടും വിജയവഴിലേക്ക് തിരിച്ചെത്തിയത്.

ബെണ്‍ലിയുമായുള്ള മത്സരത്തില്‍ ആഴ്‌സണലിന്റെ ജയത്തില്‍ ചുക്കാന്‍ പിടിച്ചത് സൂപ്പര്‍ താരം മെസൂത് ഓസിലായിരുന്നു. പരിക്കുമൂലം കഴിഞ്ഞ കുറച്ചായി ടീമില്‍ ഇടം ലഭിക്കാത്ത താരം ഗംഭീര പ്രകടനമാണ് താരം പുറത്തെടുത്തത്. അതേസമയം, ഈ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരം ആഴ്‌സണല്‍ വിട്ട് ഇന്റര്‍മിലാനിലേക്ക് ചേക്കേറുമെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. താരത്തിനോട് ചോദിക്കുമ്പോഴും പരിശീലകനോട് ചോദിക്കുമ്പോഴും ട്രാന്‍സ്ഫര്‍ റൂമറുകളെ കുറിച്ച് രണ്ട് പേരും ക്ൃത്യമായ മറുപടിയായിരുന്നില്ല നല്‍കിയിരുന്നത്.

എന്നാല്‍, ക്യാപ്റ്റന്റെ ആംബാന്‍ഡണിഞ്ഞ് ഇറങ്ങിയ ഓസില്‍ ബെണ്‍ലിക്കെതിരേ ഈ പുറത്താക്കലുകാരുടെയല്ലാം വായടപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഒന്നാന്തരം വണ്‍ ടച്ച് പാസിങ്ങ് ഗെയിമിനു ശേഷം ആഴ്‌സനലിന്റെ ആദ്യ ഗോളിലേക്കു വഴിയൊരുക്കിയ നിര്‍ണായക പാസ് നല്‍കിയ ഓസില്‍ തന്നെയാണ് അവസാന ഗോളിലേക്കുള്ള മുന്നേറ്റവും നടത്തിയത്. ഓസിലിന്റെ തിരിച്ചുവാണിതെന്നാണ് ആരാധകര്‍ കഴിഞ്ഞ മത്സരത്തെ കാണുന്നത്.

ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ആഴ്‌സനല്‍ ഇന്നലെ വിജയം നേടിയത്. ഒരേ പോയിന്റാണെങ്കിലും ചെറിയ ഗോള്‍ വ്യത്യാസമുള്ളതു കൊണ്ട് ചെല്‍സിക്കു പിന്നില്‍ അഞ്ചാം സ്ഥാനത്താണ് ആഴ്‌സനല്‍.

Advertisement