“കഴിഞ്ഞ ആഴ്ച വരെ ചെറിയ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു, ഇപ്പോൾ ആ കാര്യത്തിൽ ഒരു തീരുമാനമായി” റയൽ മാഡ്രിഡ് ആരാധകർ ലാ ലീഗ് കിരീട യാത്രയെക്കുറിച്ച് പറയുന്ന വാക്കുകൾ ഇങ്ങനെയാണ്. ഇന്നലെ നടന്ന റിയൽ സോസിഡാഡിനെതിരെ മത്സരത്തിൽ റയൽ മാഡ്രിഡ് തോൽവി വഴങ്ങിയതിന് പിന്നാലെയാണ് റയൽ ആരാധകരുടെ പ്രതികരണം. ബാഴ്‌സലോണ ആകട്ടെ ഒരു ജയം കൂടി നേടിയാൽ കിരീടത്തിലേക്ക് അടുക്കും.
പരുക്കും സസ്പെൻഷനുമായി പൽ സൂപ്പർ താരങ്ങളും ഇല്ലാതെയാണ് റയൽ ഇന്നലെ കളത്തിൽ ഇറങ്ങിയത്. വിനീഷ്യസ് ജൂനിയറും എഡ്വാർഡോ കമവിങ്കയും സസ്പെന്ഷന് മൂലം കളിച്ചില്ല .കളിയുടെ തുടക്കം മുതൽ റയലിന്റെ കൈയിൽ നിന്ന് കാര്യങ്ങൾ പിടിവിട്ടുപോയി. മുൻ റയൽ താരം തകെഫ്യൂസ കുബോ നേടിയ ഗോളാണ് ഒസാസുനക്ക് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ മാഡ്രിഡിന്റെ പ്രതിരോധ താരമായ ഡാനിയേൽ കാർവാജൽ രണ്ടു മഞ്ഞക്കാർഡ് കണ്ട് കളം വിട്ടു പോയത്തോടെ ടീം തോൽവി സമ്മതിച്ചു. ബാഴ്‌സയാകട്ടെ ഒസാസുനയെ തോൽപ്പിച്ചത് മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപ്പിക്കുകയും ചെയ്തു.
ലാ ലീഗ കൈവിട്ട സാഹചര്യത്തിൽ റയലിന്റെ ലക്ഷ്യം ഇനി ചാമ്പ്യൻസ് ലീഗാണ്. ലീഗിൽ റയൽ വേറെ ലെവൽ കളിയാണ് എല്ലാ കാലങ്ങളും കളിച്ചിട്ടുള്ളത്. നിലവിലെ ജേതാക്കളുമാണ്. ആ സാഹചര്യത്തിൽ റയലിന് സാധ്യതകൾ ഉണ്ട്. എന്നാലും മിന്നുന്ന ഫോമിലുള്ള മാഞ്ചസ്റ്റർ സിറ്റിക്കെതിരെ റയൽ ജയിക്കാൻ സാധ്യത വളരെ കുറവാണെന്ന് ആരാധകർ പറയുന്നു. ലാ ലീഗയിൽ മോശം ഫോമിലുള്ള റയലിനെ പെപ്പും പിള്ളേരും ഓടിക്കുമെന്നും പറയുന്നു.