ബാഴ്‌സലോണയിൽ വൻ സാമ്പത്തിക പ്രതിസന്ധി; തന്റെ താരത്തെ തിരിച്ചു കൊണ്ടുവരാൻ ഒരുങ്ങി പെപ്പ് ഗ്വാർഡിയോള

ബാഴ്‌സലോണ മിഡ്ഫീൽഡർ ഇൽകൈ ഗുണ്ടോഗാൻ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് ജർമ്മൻ താരം ക്യാമ്പ് നൗവിലേക്ക് മാറിയത്. ബാഴ്‌സലോണ വിടാനുള്ള സാധ്യതകൾക്കിടയിൽ ഇൽകൈ ഗുണ്ടോഗൻ തൻ്റെ ഓപ്ഷനുകൾ അന്വേഷിക്കുന്നതായി പുതിയ റിപോർട്ടുകൾ പുറത്ത് വരുന്നു. പ്രീമിയർ ലീഗ്, തുർക്കി, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലെ ക്ലബ്ബുകൾക്ക് 33കാരനായ താരത്തിൽ താൽപ്പര്യമുണ്ട്.

തൻ്റെ രണ്ട് വർഷത്തെ കരാർ 12 മാസത്തേക്ക് കൂടി നീട്ടി 2026 വരെ ഗുണ്ടോഗൻ ബാഴ്‌സലോണയുമായി ഈയിടെ കരാർ ഒപ്പിട്ടിരുന്നു. ബാഴ്‌സലോണയിൽ ഗുണ്ടോഗൻ്റെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിൽ ശനിയാഴ്‌ച നടന്ന വലൻസിയയ്‌ക്കെതിരായ മത്സരത്തിൽ ജർമൻ ക്യാപ്റ്റൻ പങ്കെടുത്തിരുന്നില്ല. ഹെഡ് കോച്ച് ഹാൻസി ഫ്ലിക്ക് മത്സര ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു: “സീസണിനുമുമ്പ് അയാൾക്ക് എങ്ങനെ തോന്നുന്നു” എന്നതിനെക്കുറിച്ച് മിഡ്ഫീൽഡറോട് സംസാരിച്ചിരുന്നു.

“എനിക്ക് അദ്ദേഹത്തെ നന്നായി അറിയാം,” ഫ്ലിക് കൂട്ടിച്ചേർത്തു. “ഞാൻ ഗുണ്ടോഗാൻ എന്ന കളിക്കാരനെയും ഗുണ്ടോഗാൻ എന്ന വ്യക്തിയെയും അഭിനന്ദിക്കുന്നു. ഞങ്ങൾ എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു, പക്ഷേ അത് ഞങ്ങൾക്കിടയിൽ മാത്രം നിലനിൽക്കും, അത് നിങ്ങൾക്ക് അറിയാനുള്ളതല്ല. അവൻ ബാഴ്‌സലോണയിൽ തന്നെ നിൽക്കുമെന്ന് എനിക്ക് തോന്നുന്നു.” അതെ സമയം ഈ വേനൽക്കാലത്ത് തങ്ങളുടെ മുൻ ക്യാപ്റ്റനെ ഇത്തിഹാദ് സ്റ്റേഡിയത്തിലേക്ക് തിരികെ കൊണ്ടുവരാൻ മാഞ്ചസ്റ്റർ സിറ്റി തയ്യാറാണെന്ന് അത്‌ലറ്റിക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്, കൂടാതെ ട്രാൻസ്ഫർ ഗുരു ഫാബ്രിസിയോ റൊമാനോയും ഈ അവകാശവാദത്തെ പിന്തുണച്ചിട്ടുണ്ട്. എട്ട് തവണ പ്രീമിയർ ലീഗ് ചാമ്പ്യന്മാർ മിഡ്ഫീൽഡിൽ സൈനിംഗ് ഒന്നും നടത്തിയിട്ടില്ലാത്തതിനാൽ വേനൽക്കാലത്ത് സിറ്റി ബോസ് പെപ് ഗ്വാർഡിയോള ഗുണ്ടോഗനുമായി വീണ്ടും ഒന്നിക്കുമെന്ന് റൊമാനോയുടെ റിപ്പോർട്ട് പറയുന്നു.

ബാഴ്‌സലോണയുടെ സാമ്പത്തിക സ്ഥിതിയാണ് ഗുഡോഗൻ്റെ പുറത്താകാനുള്ള പ്രധാന കാരണം. കറ്റാലന്മാർ ഇതുവരെ 51 മില്യൺ പൗണ്ട് (66.2 മില്യൺ ഡോളർ) പുതിയ സൈനിംഗ് ഡാനി ഓൾമോയെ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല. ഗുണ്ടോഗാനെ വിജയകരമായി വിൽപ്പന നടത്താൻ സാധിച്ചാൽ ബാഴ്‌സലോണക്ക് സ്പെയിൻകാരനെ രജിസ്റ്റർ ചെയ്യാൻ സാധിച്ചേക്കാം എന്ന പ്രതീക്ഷയിലാണ് ബോർഡ്.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?