ഇങ്ങനെയുള്ള കുട്ടികൾക്ക് എതിരെ കളിക്കുമ്പോൾ മെസിയുടെ നിലവാരം വെച്ച് 7 ഗോളെങ്കിലും അടിക്കണം, ചെറിയ ലീഗിലെ നേട്ടങ്ങൾ കൊണ്ട് വലിയ കാര്യമില്ല; മെസിയെക്കുറിച്ച് സ്ലാറ്റൻ ഇബ്രാഹിമോവിച്ച് പറയുന്നത് ഇങ്ങനെ

ലയണൽ മെസി എന്ന ലോക ഫുട്‍ബോളിലെ ഏറ്റവും മികച്ച താരം ടീമിൽ എത്തിയതോടെ അമേരിക്കൻ ലീഗിൽ തപ്പി തടഞ്ഞ് മുന്നേറിയിരുന്ന ഇന്റർ മിയാമി ഇപ്പോൾ ഭേദപ്പെട്ട വാസ്ഥയിലേക്ക് എത്തുകയാണ്, മെസി എത്തിയ ശേഷം ഒരു മത്സരം പോലും തോൽവി അറിയാത്ത ടീം ഇതിനകം ഒരു കിരീടം കൂടി നേടി കഴിഞ്ഞു. മെസിയുടെ വരവ് ആ ടീമിൽ വരുത്തിയ പോസിറ്റീവ് മനോഭാവം താരങ്ങളുടെ പ്രകടനങ്ങളിലും പ്രകടമായി കാണാൻ പറ്റും.

എന്തായാലും മെസി എന്ന ലോകഫുട്‍ബോൾ കണ്ട ഏറ്റവും മികച്ച താരം താരങ്ങൾക്ക് മാത്രമല്ല ടീമിനെ പിന്തുണക്കുന്ന ആരാധകർക്കും സന്തോഷം നൽകുകയാണ്. ഇന്റർ മിയാമിയെ പുച്ഛിച്ചവർ ഒകെ ടീമിന്റെ ആരാധകർ ആയി മാറുമ്പോൾ മെസിയെയും പ്രമുഖർ പുകഴ്ത്തുന്നു. എന്നാൽ ഫുട്‍ബോൾ ലോകത്തെ സ്വയം പ്രഖ്യാപിത ഏറ്റവും മികച്ച തരാം സ്ലാറ്റൻ ഇബ്രാഹിമോവിചിന് ഇതൊനോടൊന്നും വലിയ മതിപ്പില്ല. മെസിയെ ഇഷ്ടമാണെങ്കിലും അദ്ദേഹം ഈ ചെറിയ ലീഗിൽ ഗോളടിച്ചുകൂട്ടുന്ന രീതിയെ ഇബ്ര വിമർശിച്ചു.

മെസി ഗോൾ നേടുന്നത് വെള്ളം കുടിക്കുന്നത് പോലെ എളുപ്പമാണ്. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളാവാം മെസ്സി. പക്ഷെ ഈ ലീഗിന്റെ നിലവാരം നോക്കിയാൽ മെസ്സിക്ക് എല്ലാ കളിയിലും കുറഞ്ഞത് ഏഴ് (7) ഗോളെങ്കിലും സ്കോർ ചെയ്യണം, കാരണം മെസി കളിക്കുന്നത് പ്രൊഫഷണൽ താരങ്ങൾക്ക് എതിരായിട്ട് അല്ല മറിച്ച് കുട്ടികൾക്ക് എതിരായിട്ടാണ്. ചെറിയ ലീഗിൽ ഗോളടിക്കുന്നത് വലിയ കാര്യമല്ല.” സ്ലാട്ടൻ പറഞ്ഞു.

ചില സമയം മെസിയെ പുകഴ്ത്തുന്ന താരം ചില സമയത്ത് അദ്ദേഹത്തിനെതിരെയും അഭിപ്രായങ്ങൾ പറയാറുണ്ട്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ