Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

പോര്‍ച്ചുഗലില്‍ നിന്ന് മലയാളി ആരാധകര്‍ക്ക് ഒരു സര്‍പ്രൈസ്

, 11:06 pm

ലോകകപ്പിന് ഇന്ത്യ പങ്കെടുക്കുന്നില്ല എങ്കിലും പങ്കെടുക്കുന്ന രാജ്യങ്ങളേക്കാള്‍ ആവേശത്തോടെയാണ് ഇന്ത്യന്‍ ജനത പ്രത്യേകിച്ച് മലയാളികള്‍ ഫുട്‌ബോളിനെ നെഞ്ചേറ്റുന്നത്. സ്വന്തം രാജ്യത്തെയെന്നപോലെ അവര്‍ തങ്ങളുടെ ഇഷ്ട ടീമുകള്‍ക്കായി ആവേശത്തോടെ ഫ്്‌ളക്‌സടിക്കുകയും കൊടി തോരണങ്ങള്‍ തൂക്കുകയും ചെയ്യും. ലോകകപ്പാവുന്നതിനും മാസങ്ങള്‍ മുമ്പ് തന്നെ ഇവിടെ തയ്യാറെടുപ്പുകള്‍ തുടങ്ങും. കളിയേക്കാള്‍ ആവേശത്തോടെ മത്സരിച്ച് ഫ്‌ളക്‌സുകള്‍ അടിക്കും. സ്വന്തം ടീമിനെ പുകഴ്ത്തിയും എതിരാളികളെ ഇകഴ്ത്തിയും തങ്ങളുടെ ആവേശം കാണിക്കും.

കേരളത്തില്‍ നിന്നുള്ള ഒരു ഫ്‌ളക്‌സ് ബോര്‍ഡ് ഇപ്പോള്‍ പോര്‍ച്ചുഗല്‍ വരെ എത്തിയിരിക്കുകയാണ്. പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ടീം തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കോഴിക്കോട് ജില്ലയിലെ കാപ്പാട് നിന്നുള്ള പോര്‍ച്ചുഗീസ് ആരാധകര്‍ സ്ഥാപിച്ച ഫ്ളെക്സ് ബോര്‍ഡിന്റെ ചിത്രം പങ്കുവെച്ചത്. ലോകകപ്പിന് ഇന്ത്യന്‍ ആരാധകര്‍ തയ്യാറെടുത്തു എന്ന വാചകത്തോടെയാണ് അവര്‍ ചിത്രം ഇന്‍സ്റ്റയില്‍ പങ്കു വച്ചിരിക്കുന്നത്. കേരളത്തിലെ പോര്‍ച്ചുഗല്‍ ആരാധകര്‍ക്ക് ഇതില്‍പരം സന്തോഷത്തിനെന്തു വേണം.

Advertisement