എന്റെ മുന്നിൽ വരാതിരിക്കാൻ ദൈവത്തോട് നീ പ്രാർത്ഥിക്കുക, ജേഴ്സി ചവിട്ടിയ മെസിക്ക് ഭീഷണിയുമായി മെക്സിക്കൻ ബോക്സർ; വീഡിയോ വൈറൽ

മെക്‌സിക്കോയിൽ നിന്നുള്ള ലോക ചാമ്പ്യൻ ബോക്‌സറായ സൗലോ കനാലോ അൽവാരസ് ലയണൽ മെസ്സിക്കെതിരെ ഭീക്ഷണി സന്ദേശങ്ങളുടെ ഒരു പരമ്പര ട്വീറ്റ് ചെയ്തു. അർജന്റീനയുടെ ലോക്കർ റൂമിൽ വെച്ച് മെസ്സി ഒരു മെക്സിക്കൻ ജഴ്സിയെ അപമാനിക്കുന്ന രീതിയിൽ ചവിട്ടിയ വീഡിയോ കണ്ടിട്ടാണ് താരത്തിന്റെ പ്രതികരണം. സൂപ്പർ മിഡിൽ വെയ്റ്റ് വിഭാഗത്തിലെ (76 കിലോഗ്രാം) തർക്കമില്ലാത്ത ചാമ്പ്യനാണ് കനേലോ അൽവാരസ് (WBA, WBC, WBO, IBF). ഈ നിമിഷത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ബോക്സർ കൂടിയാണ് അദ്ദേഹം.

എന്താണ് സംഭവം?

അർജന്റീനയുടെ ലോക്കർ റൂമിലെ ആഘോഷങ്ങളുടെ ഒരു വിഡിയോയിൽ , ജേഴ്‌സി ഊറി ആഘോഷം നടത്തിയ മെസ്സിയുടെ തൊട്ടുമുന്നിൽ ഒരു മെക്‌സിക്കൻ ജേഴ്‌സി തറയിൽ ചുരുട്ടി വെച്ചിരിക്കുന്നുത് കാണാമായിരുന്നു. മെക്‌സിക്കൻ താരവുമായുള്ള മത്സരത്തിന് ശേഷം മെക്‌സിക്കൻ ജേഴ്‌സി കൈമാറ്റം ചെയ്‌തതാകാം. മെസ്സി തന്റെ ടീമംഗങ്ങൾക്കൊപ്പം ആടിയും പാടിയും ഇരിക്കുന്നത് വിഡിയോയിൽ കാണാം, അവൻ തന്റെ വലത് ബൂട്ട് മാറ്റാനുള്ള ശ്രമത്തിലാണ് ജേഴ്സി ചവിട്ടുന്ന വീഡിയോ കാണാനായത്.

കനാലോ അൽവാരസ് ട്വീറ്റ് ചെയ്തത് ഇങ്ങനെ

1) ” നമ്മുടെ ഷർട്ടും കൊടിയും കൊണ്ട് മെസ്സി തറ വൃത്തിയാക്കുന്നത് കണ്ടോ???? ” കനേലോ തന്റെ ആദ്യ ട്വീറ്റിൽ എഴുതി.

2) തുടർന്ന്, മുഷ്ടിയുടെയും കോപത്തിന്റെയും ഇമോജികളുടെ അകമ്പടിയോടെ അദ്ദേഹം ട്വീറ്റ് ചെയ്തു: ” അവൻ എന്റെ മുന്നിൽ വന്ന് പെടാതിരിക്കാൻ  ദൈവത്തോട് അപേക്ഷിക്കട്ടെ.

മെസി അറിഞ്ഞ് കൊണ്ടാണോ ചവിട്ടി മാറ്റിയതെന്ന വ്യക്തമല്ല എന്തിരുന്നാലും വലിയ വിമർശനങ്ങളാണ് ഇതിനെതിരെ ഉയരുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു