ബാലപീഡനാരോപണം: പ്രീമിയര്‍ ലീഗ് താരത്തിനെതിരെ അന്വേഷണം

കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് എവര്‍ട്ടന്റെ സുപ്രധാന താരത്തിനെതിരെ അന്വേഷണം ആരംഭിച്ചു. ആരോപണ വിധേയനായ മുന്‍നിര കളിക്കാരനെ ക്ലബ്ബ് അന്വേഷണ വിധേയമായി പുറത്താക്കിയിട്ടുണ്ട്.

ബാലപീഡനാരോപണത്തില്‍ എവര്‍ട്ടന്റെ കളിക്കാരനെ ജൂലൈ 16നാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ ജാമ്യത്തില്‍വിട്ടു. ഏതു കളിക്കാരനെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസും ക്ലബ്ബും വ്യക്തമാക്കിയിട്ടില്ല.

മുപ്പത്തിയൊന്നുകാരനായ താരമാണ് പിടിയിലായതെന്നറിയുന്നു. എവര്‍ട്ടന്റെ ഫസ്റ്റ് ഇലവനില്‍ സ്ഥിരം ഇടം കണ്ടെത്തുന്നയാളാണ് ഈ കളിക്കാരന്‍. ഐസ്‌ലന്‍ഡ് താരം ഗില്‍ഫി സിഗുര്‍ഡ്‌സനാണ് ബാലപീഡനക്കേസില്‍പ്പെട്ടതെന്നും സൂചനയുണ്ട്.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പിന്തുണ നല്‍കുമെന്നും ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്നും എവര്‍ട്ടന്‍ അധികൃതര്‍ വ്യക്തമാക്കി. പ്രീമിയര്‍ ലീഗിലെ ഒരു പ്രധാന താരം ഗുരുതര ലൈംഗിക ആരോപണത്തിന് വിധേയമാകുന്നത് ഇതാദ്യമാണ്.

Latest Stories

പാക് മിസൈലുകളെ നിലം തൊടീക്കാത്ത S-400 ; എന്താണ് രാജ്യത്തിന് കവചമൊരുക്കിയ 'സുദര്‍ശന്‍ ചക്ര'?

'നടന്‍ ഹരീഷ് കണാരന്റെ നില ഗുരുതരം'.., ഈ ചാനല്‍ റിപ്പോര്‍ട്ട് അടിക്കാന്‍ കൂടെ നില്‍ക്കുമോ; വ്യാജ വാര്‍ത്തയ്‌ക്കെതിരെ താരം

സാമ്പത്തിക സഹായം കൊണ്ട് അതിജീവിക്കുന്ന പാകിസ്ഥാന് കടം കിട്ടാതിരിക്കാനുള്ള ശ്രമവുമായി ഇന്ത്യ; ഞെരുങ്ങിയ പാക് സമ്പദ് വ്യവസ്ഥയ്ക്ക് മേല്‍ അടുത്ത സ്‌ട്രൈക്ക്; ഐഎംഎഫിനോട് കടം കൊടുക്കരുതെന്ന് ഇന്ത്യ

ഇന്ത്യക്ക് നേരെ വീണ്ടും ആക്രമണ ഭീഷണി മുഴക്കി പാകിസ്ഥാന്‍; ഏറ്റുമുട്ടൽ കൂടുതൽ വ്യാപിക്കുമെന്ന് പാകിസ്ഥാൻ പ്രതിരോധമന്ത്രി

IPL 2025: ഈ സാല കപ്പില്ല, ഇനി അടുത്ത സാല ആക്കാം, ഐപിഎല്‍ നിര്‍ത്തിവച്ചതിന് പിന്നാലെ ആര്‍സിബിക്ക് ട്രോളോടു ട്രോള്‍

കലയ്ക്ക് കാത്തിരിക്കാം, ഇപ്പോള്‍ മാതൃരാജ്യത്തോടൊപ്പം..; 'തഗ് ലൈഫ്' ഓഡിയോ ലോഞ്ച്, നിര്‍ണായക തീരുമാനവുമായി കമല്‍ ഹാസന്‍

സമ്പർക്ക പട്ടികയിൽ ഉള്ളത് 49 പേർ, ഉറവിടം കണ്ടെത്താൻ സംയുക്ത പരിശോധന; മലപ്പുറത്തെ നിപ രോഗിയുടെ നില ഗുരുതരാമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

ഇന്ത്യൻ സൈനിക നടപടിക്ക് പിന്തുണയുമായി എംകെ സ്റ്റാലിൻ; ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ ചെന്നൈയിൽ റാലി

കെനിഷയ്‌ക്കൊപ്പം സന്തോഷവാനായി രവി മോഹന്‍; ഇരുവരും പ്രണയത്തില്‍? വിവാഹവിരുന്നില്‍ നിന്നുള്ള വീഡിയോ

കേരള ഹൈക്കോടതി ജഡ്ജിയായി ജസ്റ്റിസ് കൃഷ്ണന്‍ നടരാജന്‍ ചുമതലയേറ്റു