ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ കളി തുടങ്ങി ; ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗ് ഫുട്‌ബോളിന് കുടുംബകാര്യം

വന്യമായ ഫുട്‌ബോളിന്റെയും സ്‌കില്ലുകളുടെയും സംഗമ വേദിയായ ആഫ്രിക്കന്‍ നേഷന്‍സ്‌കപ്പ് ഫുട്‌ബോളില്‍ കളി തുടങ്ങി. ആദ്യ മത്സരത്തില്‍ സെനഗലും സിംബാബ്‌വേയും തമ്മിലാണ് പോരാട്ടം. ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച ലീഗുകളില്‍ ഒന്നായ പ്രീമിയര്‍ലീഗിന്റെ കുടുംബകാര്യം കൂടിയായി മാറുകയാണ് ആഫ്രിക്കന്‍ നേഷന്‍സ് കപ്പ്. കളിക്കുന്ന രാജ്യങ്ങളില്‍ ഏറ്റവും കുടുതല്‍ താരങ്ങള്‍ വരുന്നത് ഇംഗ്‌ളീഷ്് പ്രീമിയര്‍ലീഗില്‍ നിന്നുമാണ്. ലിവര്‍പൂളിന്റെ സദിയോമാനേയും മുഹമ്മദ് സലയും സിറ്റിയുടെ മെഹ്‌റാസും ആഴ്‌സണലിന്റെ ഔബമയാംഗുമാണ് സൂപ്പര്‍താരങ്ങള്‍.

പ്രീമിര്‍ലീഗില്‍ നിന്നും ലിവര്‍പൂളില്‍ നിന്നും സദിയോ മാനേയും ചെല്‍സി ഗോള്‍കീപ്പര്‍ മെന്‍ഡിയാണ് സെനഗല്‍ നിരയിലിലുള്ള പ്രമുഖര്‍. മുഹമ്മദ് സലാ ഈജിപ്തിനായി ബൂട്ടുകെട്ടുമ്പോള്‍ ലിവര്‍പൂളിന്റെ മറ്റൊരു താരം നാബി കെയ്ത ഗിനിയയ്ക്കായി കളത്തില്‍ വരും. മാഞ്ചസ്റ്റര്‍ സിറ്റിയുടെ റിയാദ് മെഹ്‌റെസ് കഴിഞ്ഞതവണ കപ്പടിച്ച അള്‍ജീരയയ്ക്കായി കളത്തിലിറങ്ങൂം. ആഴ്‌സണലിന്റെ അ്ഞ്ചു താരങ്ങളാണ് ആഫ്രിക്കയില്‍ കളിക്കാനിറങ്ങുന്നത്. പിയറി എംറിക് ഔബമയാംഗ് ഗാബണിനും നിക്കോളാക് പെപ്പെ ഐവറികോസ്റ്റിനും തോമസ് പാര്‍മട്ട ഘാനയ്ക്കായും കളത്തില്‍ വരും. മൊഹമ്മദ് എല്‍നി സലയ്‌ക്കൊപ്പം ഈജിപ്ത് ജഴ്‌സിയില്‍ വരുമ്പോള്‍ ഒമാര്‍ റെക്കിക്ക് ടൂണീഷ്യയ്ക്കായും കളിക്കും.

മാഞ്ചസ്റ്റര്‍ യുണൈറ്റഡും മൂന്ന് കളിക്കാരെ ആഫ്രിക്കന്‍ നേഷന്‍സിന് വിട്ടുകൊടുത്തിട്ടുണ്ട്. ഐവറികോസ്റ്റിന് എറിക് ബെയ്‌ലി, അമാദ് ഡിയാലോ എന്നിവര്‍ കളിക്കുമ്പോള്‍ ടുണീഷയ്ക്ക് കളിക്കാന്‍ ഹാനിബാള്‍ മേജ്ബ്രി എത്തുന്നുണ്ട്. ആസറ്റന്‍ വില്ലയുടെ മെഹ്‌മൂദ് ട്രെസ്‌ഗേ ഈജിപ്തിനായി കളിക്കുമ്പോള്‍ ബെര്‍ട്രാന്റ് ട്രാവോര്‍ഡ് ബുര്‍ക്കിനാഫാസോയ്ക്കും കളിക്കാന്‍ വരുന്നുണ്ട്. ബ്രെന്റ്‌ഫോര്‍ഡിന്റെ ജൂിയന്‍ ജീന്‍വീയര്‍ ഗിനിയയ്ക്കും ഫ്രാ്്ങ്ക് ഒണിയേകാ നൈജീരിയയ്്കും താരിഖ് ഫോസു ഹെന്റി ഘാനയ്ക്കും കളിക്കുന്നു. ബ്രൈറ്റന്റെ വെസ് ബിസോമ മാലിയ്ക്കും ബേണ്‍ലിയുടെ മാക്‌സ്‌വെല്‍ കോര്‍നെറ്റ് ഐവറികോസ്റ്റിനും കളിക്കുന്നുണ്ട്. എവര്‍ട്ടന്റെ അലക്‌സ് ഇവോബി നൈജീരിയയ്ക്ക് കളിക്കുന്നു.

ഘാനയ്ക്ക് കളിക്കുന്ന ദാനിയേല്‍ അമേര്‍ട്ടി, സെനഗലിന് കളിക്കുന്ന നാമ്പലി മെന്‍ഡി, നൈജീരിയയ്ക്ക് കളിക്കുന്ന എന്‍ഡിഡിയും ഇഹീനേക്കോയും ലെസ്റ്റര്‍സിറ്റിയുടെ താരവുമാണ്. പിറന്ന മണ്ണിനായി ഒരു കിരീടം നേടുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് ലിവര്‍പൂളിന്റെ സെനഗല്‍ സൂപ്പര്‍താരം സാദിയോ മാനേ പറയുന്നു. ടൂര്‍ണമെന്റില്‍ നിലവിലെ റണ്ണറപ്പുകളാണ് സെനഗല്‍. 2019 ല്‍ നാഷന്‍സ് കപ്പിന്റെ കലാശപ്പോരില്‍ അള്‍ജീരിയയോട് ഒരുഗോളിന്റെ തോല്‍വി ഏറ്റുവാങ്ങിയ ടീമാണ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം