Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

നെയ്മറിന്റെ ബാഴ്‌സലോണ റൂമറുകള്‍: പിഎസ്ജി ഉടമ ബ്രസീലിലേക്ക്

, 3:55 pm

മുന്‍ ക്ലബ്ബ് ബാഴ്‌സയിലേക്ക് തന്നെ തിരിച്ചു പോവുകയാണെന്ന സൂപ്പര്‍ താരം നെയ്മറുമായി ബന്ധപ്പെട്ടുള്ള റൂമറുകള്‍ ശക്തമായിക്കൊണ്ടിരിക്കുന്നതിനിടയില്‍ പിഎസ്ജി ഉടമ നാസര്‍ അല്‍ഖലൈഫി താരത്തെ സന്ദര്‍ശിക്കാന്‍ ബ്രസീലിലേക്ക് തിരിച്ചു. ഒളിംപിക് മാഴ്‌സെയുമായുള്ള ഫ്രഞ്ച് ലീഗ് മത്സരത്തില്‍ പരിക്കേറ്റ നെയ്മര്‍ ചികിത്സയ്ക്കായാണ് സ്വന്തം നാടായാ ബ്രസീലിലെത്തിയിരിക്കുന്നത്.

അതേസമയം, ക്ലബ്ബ് ഉടമയുടെ സന്ദര്‍ശനം നേരത്തെ നിശ്ചയിച്ചിരുന്നതാണെന്നും ട്രാന്‍സ്ഫര്‍ റൂമറകളുമായി ബന്ധമില്ലെന്നുമാണ് പിഎസ്ജി വ്യക്തമാക്കുന്നത്. പിഎസ്ജിയുടെ ആര്‍ദുറൊ ഹെന്റിക്വയും അല്‍ ഖലൈഫിക്കൊപ്പം ബ്രസീലിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നെയ്മറിന്റെ ചാരിറ്റി പദ്ധതിയായ പ്രായിയ ഗ്രാന്‍ഡെയുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ച ചെയ്യാനാണ് ബ്രസീലില്‍ പോകുന്നതെന്ന് പിഎസ്ജി ഉടമ അറിയിച്ചു.

പിഎസ്ജിയില്‍ വന്നതില്‍ നിരാശയുണ്ടെന്നും ബാഴ്‌സയിലേക്ക് തിരിച്ചു പോരാന്‍ താരത്തിന് താല്‍പ്പര്യമുണ്ടെന്നുമാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവാന്‍ റാക്ടിച്ച്, ഫിലിപ്പെ കുട്ടീഞ്ഞോ എന്നീ താരങ്ങള്‍ നെയ്മറിനെ ബാഴ്‌സയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.

Advertisement