മെസിയെ കൂവാനും കളിയാക്കാനും വേണ്ടി മാത്രം അമേരിക്കയിലേക്ക് ടിക്കറ്റ് എടുത്ത് പി.എസ്.ജി അൾട്രാസ്, ഇത് വേറെ ലെവൽ ഭ്രാന്ത് എന്ന് ഫുട്‍ബോൾ പ്രേമികൾ; മെസിയെ കൂവാൻ പോയി അയാളുടെ മാജിക്ക് കണ്ട് വരാനും ആശംസ

പിഎസ്ജിയിൽ നിന്നുള്ള തന്റെ വിടവാങ്ങൽ സ്ഥിരീകരിച്ചതിന് ശേഷം, ഫ്രാൻസിൽ തനിക്ക് നല്ല സമയം ആയിരുന്നില്ലെന്ന് ലയണൽ മെസ്സി സമ്മതിച്ചു. ഇതിഹാസം ബാഴ്‌സലോണ വിടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല, തൽഫലമായി, കുടുംബത്തോടൊപ്പം പാരീസിൽ എത്തിയ മെസിക്കും കുടുംബത്തിനും ഒന്നും അവിടുത്തെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ സാധിച്ചില്ല. ഒരു കളിയിൽ തിളങ്ങി ഇല്ലെങ്കിൽ കൂവി വിളിക്കുന്ന ആരാധക രീതിയെ മെസിയും വെറുത്തു.

പി.എസ്.ജി അൾട്രാസ് എന്ന ടീമിന്റെ ആരാധക കൂട്ടായ്മ സ്ഥിരമായി താരത്തെ വേട്ടയാടിയിരുന്നു. പലപ്പോഴും മെസി എന്ന താരത്തെ മാത്രം വേട്ടയാടുന്നത് അവർ ഇഷ്ട്ടപെട്ടു. തന്നെ ഒരുപാട് സ്നേഹിച്ച ബാഴ്സയിലെ ആരാധകരെ കണ്ട മെസി ആകട്ടെ ഇതൊക്കെ കണ്ടിട്ട് ശരിക്കും വിഷമിച്ചു.

ഇപ്പോൾ, ഫുട്‍ബോൾ ആരാധകരെ ഞെട്ടിപ്പിച്ചുകൊണ്ട്, പി.എസ്.ജി അൾട്രാ ആരാധകരിൽ ചിലർ അമേരിക്കയിലേക്ക് യാത്ര ചെയ്തു. ഇന്റർ മിയാമിയുടെ സ്റ്റേഡിയമായ ഡിആർവി പിഎൻകെ സ്റ്റേഡിയത്തിൽ എത്തിയ അവർ പ്രവേശന കവാടത്തിൽ മെസിക്ക് എതിരെ കൂറ്റൻ ബാനർ കെട്ടിപ്പൊക്കി. മെസിക് എതിരായ മുദ്രവാക്യങ്ങൾ അതിൽ എഴുതുകയും ചെയ്തു.

ലയണൽ മഎത്തിയ ശേഷം ഇന്റർ മിയാമി കുതിക്കുകയാണ്. MLS ലെ ഏറ്റവും മോശം ടീമുകളിലൊന്ന് 2023 ലെ ലീഗ്സ് കപ്പ് നേടുകയും യുഎസ് ഓപ്പൺ കപ്പ് ഫൈനലിലേക്ക് ടിക്കറ്റ് നേടുകയും ചെയ്തു. താരം എട്ട് മത്സരങ്ങളിൽ നിന്ന് പത്ത് ഗോളുകൾ നേടി കഴിഞ്ഞിരിക്കുന്നു.

Latest Stories

എന്റെ രോഹിത് അണ്ണാ, ഇമ്മാതിരി ഐറ്റം കൈയിൽ വെച്ചിട്ടാണോ ഇങ്ങനെ കളിക്കുന്നെ; നിലയുറപ്പിച്ച് ഇന്ത്യ

പവലിയനിലേക്ക് ഇന്ത്യൻ നിരയുടെ മാർച്ച് ഫാസ്റ്റ്, കമന്ററി ബോക്സിൽ ശാസ്ത്രിയുടെ ക്രൂര പരിഹാസം; ഇരയായത് കോഹ്‌ലിയും കൂട്ടരും

പിപി ദിവ്യയെ അറസ്റ്റ് ചെയ്യണം; പൊലീസില്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു; അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജി മേല്‍നോട്ടം വഹിക്കണമെന്ന് കെ സുരേന്ദ്രന്‍

'നിനക്ക് പറ്റില്ലെങ്കില്‍ വേണ്ട, അമ്മയായാലും മതി'; ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി ശ്രീനിതി

ഫ്ലാറ്റിൽ അതിക്രമിച്ച് കയറിയെന്ന് നടിയുടെ പരാതി; റിപ്പോർട്ടർ ചാനൽ വാർത്താസംഘത്തിനെതിരെ കേസ്

നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ കളക്ടര്‍; പത്തനംതിട്ട സബ് കളക്ടര്‍ വഴി കത്ത് കൈമാറി

അഡ്വ. ജോസ് സിറിയക് അന്തരിച്ചു; സംസ്‌കാരം നാളെ ചേര്‍ത്തല കോക്കമംഗലം മാര്‍ തോമാ ദേവാലയ സെമിത്തേരിയില്‍

"ഒരുപാട് ക്ലബിൽ കളിച്ചിട്ടുണ്ടെങ്കിലും എനിക്ക് സ്വന്തം വീട് പോലെ തോന്നിയ ക്ലബ് ഒന്നേ ഒള്ളു": ലയണൽ മെസി

"ഞാൻ ഇത് വീണ്ടും 100,000 തവണ ചെയ്യും" ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വേണ്ടി 12 മണിക്കൂറ് ജയിലിൽ കിടന്ന ആരാധകന്റെ വാക്കുകൾ വൈറൽ ആവുന്നു

ആ കാര്യം ഓർക്കുമ്പോൾ മനസിൽ എന്നും ഒരു വേദനയാണ്; സരിതയെപ്പറ്റി ജയറാം