Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

റഷ്യയുടെ ഓരോ ഗോളിലും ചങ്ക് തകര്‍ന്ന് സല്‍മാന്‍ രാജകുമാരന്‍, കൈ കൊടുത്ത് പുതിന്‍ വീഡിയോ കാണാം

, 11:18 pm

ആതിഥേയരായ റഷ്യയും സൌദി അറേബ്യയും തമ്മിലുള്ള പോരാട്ടം നടക്കുകയാണ്. കളിയുടെ പന്ത്രണ്ടാം മിനിറ്റില്‍ തന്നെ റഷ്യയുടെ ഗോള്‍ പിറന്നു. ഗ്യാലറി ആര്‍ത്തിരമ്പി. തങ്ങളുടെ രാജ്യങ്ങളുടെ കളി കാണാന്‍ റഷ്യന്‍ പ്സിഡന്‍റ് വ്ലാദിമിര്‍ പുദിനും സൌദി രാജകുമാരന്‍ മൊഹമ്മദ് ബിന്‍ സല്‍മാനും എത്തിയിരുന്നു. കളിയില്‍ റഷ്യയുടെ ആദ്യ ഗോള്‍ പിറന്നപ്പോള്‍ പുദിന്‍ സല്‍മാന്‍ രാജകുമാരന് കൈ കൊടുത്തു.  റഷ്യയുടെ ഓരോ ഗോള്‍ പിറന്നപ്പോഴും ഇതുതന്നെ സംഭവിച്ചു.  ഈ കാഴ്ച ഏറെ കൌതുകമുണര്‍ത്തുന്നതായി. കളി കാണാന്‍ ഫിഫ പ്രസിഡന്‍റ് ഗിയാനി ഇര്‍ഫാന്റീനോ ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്നു.

 

ലുഷ്നിക്കി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഷ്യൻ കരുത്തുമായെത്തിയ സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ച് ​ഗോളിനാണ് റഷ്യ തോൽപ്പിച്ചത്. ജയത്തോടെ ​ഗ്രൂപ്പ് എയിൽ റഷ്യക്ക് മൂന്ന് പോയിന്റായി. റഷ്യക്ക് വേണ്ടി ഗസിൻസ്‌കി, ചെറിഷേവ്, ഡിസ്യുബ, ഗോലോവിൻ എന്നിവരാണ് ഗോൾ നേടിയത്. പകരക്കാരനായി ഇറങ്ങിയ ചെറിഷേവ് രണ്ടു ഗോളുകളാണ് നേടിയത്.

ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു ആതിഥേയ രാജ്യത്തിനും ഉദ്ഘാടന മല്‍സരത്തില്‍ തോല്‍വി നേരിട്ടിട്ടില്ല. 15 തവണയും ആതിഥേയര്‍ ജയത്തോടെ തുടങ്ങിയപ്പോള്‍ ആറു തവണ ആതിഥേയ രാജ്യം സമനിലയില്‍ കുരുങ്ങുകയായിരുന്നു. ഈ റെക്കോര്‍ഡ് റഷ്യയും ഇത്തവണ കാത്തുസൂക്ഷിക്കുകയായിരുന്നു.

Advertisement