Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FOOTBALL

അവിശ്വസനീയം; ഉയര്‍ത്തെണീറ്റ് ഖത്തര്‍; വമ്പന്മാര്‍ക്ക് മുന്നറിയിപ്പ്

, 1:22 pm

2022 ലോകകപ്പിന് വേദിയാകാനൊരുങ്ങുന്ന ഖത്തറിന് സര്‍പ്രൈസ് ജയം. രാജ്യാന്തര സൗഹൃദ മത്സരത്തില്‍ ഫിഫ റാങ്കിങ്ങില്‍ ആദ്യ പത്തിലുള്ള സ്വിറ്റ്‌സര്‍ലന്‍ഡിനെ ഖത്തര്‍ തോല്‍പ്പിച്ചു. സ്വിസ് തട്ടകത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഖത്തര്‍ ജയിച്ചത്.

ഖത്തറിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമായാണ് ഇതിനെ ഖത്തര്‍ ആരാധകര്‍ കാണുന്നത്. അറബ് രാജ്യങ്ങളെല്ലാം ഫുട്‌ബോളില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുമ്പോള്‍ ഖത്തര്‍ ഇക്കാര്യത്തില്‍ പിന്നിലായിരുന്നു. എന്നാല്‍, സ്വിറ്റ്‌സര്‍ലന്‍ഡിനോടുള്ള ജയത്തോടെ ഖത്തര്‍ പുതിയ വഴിയിലാണെന്ന് തെളിയിക്കുന്നതാണ്.

ലിവര്‍പൂള്‍ താരം ഷഖീരി അടക്കം പ്രമുഖരുണ്ടായിരുന്നെങ്കിലും 85ാം മിനുട്ടില്‍ അഫിഫ് നേടിയ ഗോളിന് സ്വിറ്റസര്‍ലന്റിന് മറുപടി നല്‍കാന്‍ സാധിച്ചില്ല. കൗണ്ടര്‍ അറ്റാക്കിലൂടെ അഫിഫ് നേടിയ ഗോള്‍ ഖത്തറിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ്. ഫിഫ റാങ്കിംഗില്‍ എട്ടാം സ്ഥാനത്തുള്ള ടീമാണ് സ്വിറ്റ്‌സര്‍ലാന്റ്. ഖത്തര്‍ ആവട്ടെ 96ആം സ്ഥാനത്തും.

Advertisement