ഒരൊറ്റ സോഷ്യൽ മീഡിയ പോസ്റ്റ് കൊണ്ട് വൈറലായി ക്വിച്ച ക്വറട്സ്കെലിയ, പോർച്ചുഗലിനെതിരായ ജയത്തിന് പിന്നാലെ കുറിച്ചത് ഇങ്ങനെ

ജൂൺ 26 ബുധനാഴ്ച നടന്ന യൂറോ 2024 മത്സരത്തിന് ശേഷം ജോർജിയ ഫോർവേഡ് ക്വിച്ച ക്വറട്സ്കെലിയ പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജേഴ്സി ഏറ്റുവാങ്ങി. നിലവിൽ യൂറോ കപ്പ് മത്സരങ്ങളിലൊന്നും വിജയിക്കാൻ സാധിക്കാത്ത ജോർജിയ പോർചുഗലിനെതിരെയാണ് അവരുടെ ആദ്യ വിജയം നേടുന്നത്. നേഷൻസ് ലീഗിലുള്ള മികച്ച പ്രകടനത്തിന് ശേഷമാണ് ജോർജിയ യൂറോയിലേക്ക് വന്നത്.

പോർചുഗലിനെതിരായ മത്സരത്തിൽ പോർച്ചുഗലിന്റെ ശക്തമായ അറ്റാക്കിങ്ങ് പ്രതിരോധിച്ചു കൃത്യമായ അവസരങ്ങളിൽ ഗോൾ അടിച്ചു ജോർജിയ 2 – 0ന് വിജയിച്ചു ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച മൂന്നാം സ്ഥാനക്കാരായ ടീമുകളിൽ ഒന്നായി പൂർത്തിയാക്കുകയും ചെയ്തു. വെറും 32% പോസ്സെഷനിൽ 210 പാസുകൾ പൂർത്തിയാക്കി ഏഴ് ചാൻസുകൾ ഒരുക്കിയാണ് രണ്ട് ഗോളുകൾ നേടി ജോർജിയ വിജയിക്കുന്നത്.

മത്സരത്തിന്റെ സമാപനത്തിന് ശേഷം നേപ്പിൾസിന്റെ ക്വറഡോണ എന്നറിയപ്പെടുന്ന ക്വിച്ച ക്വറട്സ്കെലിയ ക്രിസ്റ്യാനോയുടെ മത്സര ജേഴ്സി ഏറ്റുവാങ്ങുകയും സോഷ്യൽ മീഡിയയിൽ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്യുകയും ചെയ്തു. പോർച്ചുഗൽ ഇതിഹാസത്തിന്റെ വലിയ ആരാധകനാണ് ജോർജിയൻ താരം ക്വിച്ച ക്വറട്സ്കെലിയ. ‘സ്വപ്‌നങ്ങൾ’ എന്നാണ് അദ്ദേഹം പോസ്റ്റ് ചെയ്ത ചിത്രത്തിന് അടിക്കുറിപ്പ് നൽകിയത്. ഈ പോസ്റ്റാണ് നിലവിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്ന പോസ്റ്റ്.

Read more

ജൂൺ 30ന് നടക്കുന്ന റൗണ്ട് ഓഫ് 16ൽ ജോർജിയ മൂന്ന് തവണ ചാമ്പ്യന്മാരായ സ്പെയിനിനെ നേരിടും. അന്റോണിയോ സിൽവയുടെ പിഴവിൽ ക്ലോക്കിൽ 2 മിനിറ്റ് ഉള്ളപ്പോഴാണ് നാപോളി ഫോർവേഡ് ക്വിച്ച ക്വറട്സ്കെലിയ ഗോൾ നേടുന്നത്. കളിയിൽ ഉടനീളം 68% പോസ്സെഷൻ നിലനിർത്തി മികച്ച സാധ്യതകൾ സൃഷ്ടിച്ചെങ്കിലും ഗോൾ ഒന്നും നേടാനായില്ല.