"എല്ലാ പരിശീലകരും ഒരേ സ്വരത്തിൽ പറയുന്നു മെസി രാജാവ് തന്നെ"; അമേരിക്കൻ ലീഗിലെ പരിശീലകർ അഭിപ്രായപ്പെടുന്നത് ഇങ്ങനെ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമായ ലയണൽ മെസി അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് വന്നത് അമേരിക്കൻ ലീഗിനും ക്ലബിനും ഒരുപാട് ഗുണകരമായ സംഭവങ്ങളാണ് ഉണ്ടായേക്കുന്നത്. കൂടാതെ മെസിയുടെ വരവ് കാരണം ഒരുപാട് മാറ്റങ്ങൾ ആണ് ഇന്റർ മിയാമി ക്ലബിനും സംഭവിച്ചിരിക്കുന്നത്. ക്ലബ് ചരിത്രത്തിലെ ആദ്യ കിരീടം നേടാൻ അവർക്ക് സാധിച്ചു, കൂടാതെ എംഎൽഎസ് ഷീൽഡിന്റെ തൊട്ടരികിലാണ് അവർ നിൽക്കുന്നത്. മെസിയുടെ വരവോടു കൂടി മറ്റു താരങ്ങളും അമേരിക്കൻ ലീഗിലേക്ക് ചേക്കേറിയിട്ടുണ്ട്.

മെസി കളിച്ച 15 ലീഗ് മത്സരങ്ങളിൽ നിന്നും അദ്ദേഹം 14 ഗോളുകളും,10 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. മെസിയുടെ തേരോട്ടത്തെ തടയുക എന്നത് ഏറ്റവും പ്രയാസകരമായ കാര്യമാണ് എന്ന് പല പരിശീലകരും പറഞ്ഞിട്ടുണ്ടെന്ന് ESPN റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത് ഓരോന്നായി പരിശോധിക്കാം.

1. സ്പോർട്ടിങ് കൻസാസ് സിറ്റിയുടെ പരിശീലകനായ പീറ്റർ വെർമെസ് പറയുന്നത് ഇങ്ങനെയാണ്. “മെസ്സിക്ക് പരമാവധി ബോൾ ലഭിക്കാതെ ശ്രദ്ധിക്കുക.അതാണ് നമുക്ക് ചെയ്യാനുള്ള കാര്യം. നിങ്ങൾക്ക് ബോൾ ലഭിച്ചു കഴിഞ്ഞാൽ അതൊരിക്കലും കൈവിടാതിരിക്കാൻ ശ്രമിക്കുക. കൈവിട്ടാൽ അത് ഗോളായി മാറാനുള്ള സാധ്യതകൾ ഏറെയാണ് ” ഇതാണ് പീറ്റർ പറഞ്ഞിട്ടുള്ളത്.

2. ന്യൂ ഇംഗ്ലണ്ട് റവല്യൂഷൻ പരിശീലകനായ കാലെബ് പോർട്ടർ പറഞ്ഞത് ഇങ്ങനെയാണ്. ” നിങ്ങൾക്ക് ഒരിക്കലും മെസ്സിയെ തടയാൻ കഴിയില്ല.പക്ഷേ പ്രധാനപ്പെട്ട ഏരിയകളിൽ അദ്ദേഹം പന്ത് ടച്ച് ചെയ്യുന്നത് പരിമിതപ്പെടുത്താൻ കഴിയും. ബോക്സിന് അകത്തോ പ്രധാനപ്പെട്ട ഏരിയകളിലോ എത്തിക്കഴിഞ്ഞാൽ അദ്ദേഹം പിന്നീട് അൺസ്റ്റോപ്പബിളാണ് ” ഇതാണ് കാലെബ് പറഞ്ഞിട്ടുള്ളത്.

3. ഫിലാഡൽഫിയ പരിശീലകനായ ജിം കർട്ടിൻ മെസ്സിയെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. “ഞങ്ങൾക്കെതിരെയുള്ള മത്സരത്തിൽ മികച്ച നീക്കങ്ങൾ മെസ്സി നടത്തിയിട്ടുണ്ട്.കുറച്ചുകൂടി നല്ല രൂപത്തിൽ ഞങ്ങൾക്ക് ഡിഫൻഡ് ചെയ്യാമായിരുന്നു. ഇത്തരം മികച്ച താരങ്ങൾക്കെതിരെ നല്ല ഡിഫൻഡ് നടത്തിയിട്ടില്ലെങ്കിൽ അവർ നമ്മളെ ശിക്ഷിക്കുക തന്നെ ചെയ്യും “ഇതാണ് പരിശീലകൻ പറഞ്ഞത്.

4. ന്യൂയോർക്ക് റെഡ് ബുൾസിന്റെ പരിശീലകനായ സാൻഡ്രോ ഷ്വാർസ് പറഞ്ഞത് ഇങ്ങനെയാണ്. ” മെസ്സിയെ തടയുക എന്നുള്ളത് എളുപ്പമല്ല. മത്സരത്തിന്റെ മുഴുവൻ സമയവും ഏറ്റവും ഉയർന്ന ശ്രദ്ധ അതിന് വേണം ” ഇതാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ലയണൽ മെസി വന്നതിൽ പിന്നെയാണ് അമേരിക്കൻ ലീഗ് ലോക പ്രശസ്തമായ ലീഗായി മാറിയത്. കോപ്പയിൽ നിന്നും പരിക്ക് പറ്റി രണ്ടര മാസത്തേക്കാണ് അദ്ദേഹം കളിക്കളത്തിൽ നിന്നും വിട്ട് നിന്നത്. എന്തായാലും മെസി രാജകീയമായി തന്നെയാണ് തന്റെ വരവ് അറിയിച്ചത്.

Latest Stories

ഇലക്ട്രല്‍ ബോണ്ടുകള്‍ ഉപയോഗിച്ച് അനധികൃത ഫണ്ട് ശേഖരണം; നിര്‍മ്മല സീതാരാമനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

സ്വര്‍ണ ബിസ്‌കറ്റും പണവും വിദേശ കറന്‍സിയും; തെലങ്കാന ഉപമുഖ്യമന്ത്രിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ രണ്ട് പേര്‍ പിടിയില്‍

ഓംലെറ്റില്‍ പാറ്റ, വിവാദങ്ങള്‍ക്ക് വിരാമമില്ലാതെ എയര്‍ ഇന്ത്യ; രണ്ട് വയസുകാരിക്ക് ഭക്ഷ്യവിഷ ബാധ

ടൈഗര്‍ റോബിയുടെ കള്ളം പൊളിച്ച് പൊലീസ്, ഒടുവില്‍ കുറ്റസമ്മതം; അഭ്യൂഹങ്ങള്‍ക്ക് വിരാമം

മൂന്ന് ലൈംഗിക ആരോപണങ്ങള്‍ ഉടന്‍ വരുമെന്ന് ഭീഷണി; അഭിഭാഷകനും നടിയ്ക്കുമെതിരെ പരാതി നല്‍കി ബാലചന്ദ്രമേനോന്‍

പിണറായി ഡിസംബറിന് മുന്‍പ് അറസ്റ്റിലാകും; ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 42 കോടിയെന്ന് പിസി ജോര്‍ജ്ജ്

'സൗജന്യ ബ്രെസ്റ്റ് ക്യാൻസർ സ്ക്രീനിംഗ് തുടങ്ങി ജനിതക പരിശോധന വരെ'; യുഎഇയില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ മാറ്റങ്ങൾ, അറിയാം

ബിക്കിനി ധരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് യുവതി; സ്വകാര്യത വേണമെന്നതിനാൽ 418 കോടി രൂപയുടെ ദ്വീപ് വാങ്ങി കോടീശ്വരനായ ഭർത്താവ് !

ഇലക്ട്രിക് വാഹനങ്ങളെ കൈവിട്ട് എംവിഡിയും; മോട്ടോര്‍ വാഹന വകുപ്പിന് പ്രിയം ഡീസല്‍ വാഹനങ്ങളോ?

ഓളപ്പരപ്പില്‍ ഒന്നാമന്‍ കാരിച്ചാല്‍; ചരിത്രം കുറിച്ച് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്