അർജന്റീനൻ സൂപർ താരമായ ഹൂലിയൻ അൽവാരസിന്റെ കാര്യമാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് ചർച്ച. നിലവിൽ ക്ലബ് കരിയറിൽ താരം മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയാണു കളിക്കുന്നത്. ഈ വർഷത്തെ കോപ്പ അമേരിക്കൻ ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തി അർജന്റീനയ്ക്ക് കപ്പ് നേടി കൊടുത്ത താരമാണ് അൽവാരസ്. എന്നാൽ സിറ്റി ക്ലബിൽ താരം വേണ്ട അത്ര സന്തോഷത്തിലല്ല. മിക്ക മത്സരങ്ങളും താരത്തിന് ബെഞ്ചിൽ ഇരിക്കണ്ട അവസ്ഥയാണ്. ലോകകപ്പ് നേടിയ താരമാണ് അൽവാരസ്. അന്നത്തെ ഫൈനലിൽ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. മികച്ച പ്രകടനം നടത്തുന്ന താരത്തിനെ ബെഞ്ചിൽ ഇരുത്തിയതിനെതിരെ മാഞ്ചസ്റ്റർ ടീമിന് നേരെ ഒരുപാട് വിമർശനങ്ങൾ വരുന്നുണ്ടായിരുന്നു. എന്നാൽ ക്ലബിനുള്ളിലും താരം തന്റെ പ്രധിഷേധം അറിയിച്ചിരുന്നു. ഇപ്പോൾ ട്രാൻസ്ഫർ വാങ്ങി വേറെ ക്ലബ്ബിലേക്ക് പോകും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
അത്ലറ്റിക്കോ മാഡ്രിഡ്, പിഎസ്ജി, ചെൽസി എന്നീ ക്ലബ്ബുകളാണ് അൽവാരസിനെ തങ്ങളുടെ ക്ലബ്ബിലേക്ക് ജോയിൻ ചെയ്യിക്കുവാൻ താൽപര്യപ്പെടുന്നത്. എന്നാൽ മറ്റൊരു ക്ലബ്ബ് കൂടി ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. ആഴ്സണലിനും ഹൂലിയൻ ആൽവരസിൽ താല്പര്യമുണ്ട്. പ്രമുഖ ചാനൽ ആയ ESPN ആണ് ഇത് റിപ്പോർട്ട് ചെയ്യ്തത്. മാഞ്ചസ്റ്റർ സിറ്റി ഒരു വലിയ തുക തന്നെ താരത്തിന് വേണ്ടി ആവശ്യപ്പെടും എന്നത് നേരത്തെ വ്യക്തമായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം 90 മില്യൻ യൂറോയോളം ക്ലബ്ബുകൾക്ക് മുടക്കേണ്ടി വരും. നിലവിൽ അദ്ദേഹത്തിന് വേണ്ടി അത്ലറ്റിക്കോ മാഡ്രിഡ് സജീവമായി രംഗത്തുണ്ട്. 60 മില്യൺ യൂറോയുടെ ഒരു ഓഫർ അവർ സിറ്റിക്ക് നൽകുകയും ചെയ്തിട്ടുണ്ട്. താരത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ അത്ലറ്റിക്കോ തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്. കാരണം ഹൂലിയന് അത്ലറ്റിക്കോയോട് ആണ് താല്പര്യം.
എന്നാൽ താരത്തിനെ പിഎസ്ജി ക്ലബും സ്വന്തമാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. അവർ മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു ഓഫർ നൽകിയിട്ടുണ്ട്. അത്ലറ്റികോ മുടക്കുമെന്ന് പറഞ്ഞ തുകയിൽ കൂടുതൽ പിഎസ്ജി തരാം എന്നും പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് ഏത് ടീം വേണമെങ്കിലും അദ്ദേഹത്തെ സ്വന്തമാക്കാം. താരത്തിനെ വിട്ടു നൽകുന്നതിനെ പറ്റി പരിശീലകൻ പെപ്പ് ഗ്വാർഡിയോളയോട് ചോദിച്ചിരുന്നു. അൽവാരസ് നന്നായി ചിന്തിച്ചിട്ട് തീരുമാനം എടുക്കട്ടേ എന്നാണ് അദ്ദേഹം പറഞ്ഞത്. വരും ദിവസങ്ങളിൽ ഇതിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കും എന്ന് തന്നെ പ്രതീക്ഷിക്കാം.