"ഏറ്റവും മികച്ച ടീം ബാഴ്‌സലോണ തന്നെ"; തുറന്ന് സമ്മതിച്ച് എതിർ ടീം പരിശീലകൻ

ലാലീഗയിലെ ഏറ്റവും മികച്ച ടീം ആണ് ബാഴ്‌സിലോണ. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് അവർ നിൽക്കുന്നത്. ഈ വർഷത്തെ സമ്മർ ട്രാൻസ്ഫറിൽ ഒരു താരത്തെ മാത്രമാണ് ടീം സ്വന്തമാക്കിയത്. സാമ്പത്തികസമായ പ്രതിസന്ധി നേരിട്ടതിനെ തുടർന്നാണ് ഒരു താരത്തെ മാത്രം മതി എന്ന് ടീം തീരുമാനം എടുത്തത്. ഇന്ന് ലാലീഗയിലെ നടക്കുന്ന മത്സരത്തിൽ ബാഴ്സിലോണയും ഒസാസുനയുമാണ് തമ്മിൽ ഏറ്റുമുട്ടുന്നത്.

ബാഴ്‌സിലോണ ലീഗ് മത്സരങ്ങൾ എല്ലാം തന്നെ വിജയിച്ച് തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. 21 പോയിന്റുകളുമായി ഒന്നാം സ്ഥാനത്താണ് പോയന്റ് പട്ടികയിൽ അവർ നിലകൊള്ളുന്നത്. ബാഴ്സയെ പ്രശംസിച്ചുകൊണ്ട് ഒസാസുനയുടെ പരിശീലകനായ വിസന്റെ മൊറീനോ രംഗത്ത് വന്നിട്ടുണ്ട്

വിസന്റെ മൊറീനോ പറയുന്നത് ഇങ്ങനെ:

“ലാലിഗയിലെ ഏറ്റവും മികച്ച ടീമാണ് ബാഴ്സലോണ. മത്സരം വളരെയധികം ബുദ്ധിമുട്ടായിരിക്കും. ഈ മത്സരത്തിൽ വിജയിക്കണമെന്നുണ്ടെങ്കിൽ ഞങ്ങൾ ഏറ്റവും പെർഫെക്റ്റ് ആയ ഒരു മത്സരം കളിക്കേണ്ടിവരും. ഈ ക്ലബ്ബിലെ ഓരോ ആരാധകരെയും ഞങ്ങൾക്ക് ആവശ്യമുണ്ട്. എന്നിരുന്നാൽ പോലും മത്സരം ബുദ്ധിമുട്ടായിരിക്കും. ഞങ്ങളുടെ ചാൻസുകൾ പരമാവധി ഞങ്ങൾ മുതലെടുക്കണം. ബാഴ്സ ഏതൊക്കെ മേഖലയിലാണ് ഞങ്ങൾക്ക് മേൽ ആധിപത്യം പുലർത്തുക എന്നത് ഞങ്ങൾക്ക് അറിയാം. അത് കുറക്കാൻ വേണ്ടിയാണ് ഞങ്ങൾ ശ്രമിക്കുക. ഒരൊറ്റ താരത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞങ്ങൾക്ക് കഴിയില്ല. ഏറ്റവും മികച്ച പ്രകടനം ഞങ്ങൾ പുറത്തെടുക്കേണ്ടതുണ്ട് ” വിസന്റെ മൊറീനോ പറഞ്ഞു.

ലാലിഗയിൽ ബാഴ്‌സിലോണയെ കൂടാതെ മികച്ച പ്രകടനം നടത്തുന്ന മറ്റൊരു ടീം ആണ് റയൽ മാഡ്രിഡ്. നിലവിലെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് അവർ നിൽക്കുന്നത്. ബാഴ്സിലോണയുമായി നാല് പോയിന്റുകളുടെ കുറവാണ് അവർക്കുള്ളത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ