ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറ്റവും മോശമായ പ്രകടനമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തുന്നത്. ഇന്ന് നടന്ന മത്സരത്തിൽ ആസ്റ്റൻ വില്ലയ്‌ക്കെതിരെ സമനില നേടാൻ മാത്രമേ ടീമിന് സാധിച്ചൊള്ളു. മോശമായ പ്രകടനമാണ് താരങ്ങൾ ഇന്ന് കളിക്കളത്തിൽ കാഴ്ച വെച്ചത്. മാഞ്ചസ്റ്റർ അവസാനമായി കളിച്ച അഞ്ച് മത്സരങ്ങളിൽ ഒരേണം പോലും വിജയിക്കുവാൻ ടീമിന് സാധിച്ചിട്ടില്ല. കളിച്ച 11 മത്സരങ്ങളിൽ മൂന്നു മത്സരങ്ങൾ മാത്രമാണ് അവർ വിജയിച്ചിട്ടുള്ളത്. പരിശീലകനായ എറിക്ക് ടെൻഹാഗിനെതിരെ വൻ വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. പ്രീമിയർ ലീഗിൽ പതിനാലാം സ്ഥാനത്താണ് യുണൈറ്റഡ് ഇപ്പോൾ ഉള്ളത്.
പരിശീലകനായ എറിക്ക് ടെൻ ഹാഗിനെ ഉടൻ പുറത്താകും എന്ന റൂമറുകൾ ഉണ്ടായിരുന്നു. ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ സാധിക്കാത്തത് കൊണ്ട് അദ്ദേഹത്തെ പുറത്താക്കാനുള്ള പദ്ധതികൾ ഉടൻ തന്നെ മാഞ്ചസ്റ്റർ മാനേജ്‌മന്റ് നടത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിനെതിരെയുള്ള പ്രശ്നങ്ങൾ ടീമിനെ നന്നായി ബാധിച്ചിട്ടുണ്ട് എന്ന് പറഞ്ഞു കൊണ്ട് യുണൈറ്റഡിലെ വെറ്ററൻ താരമായ ജോണി ഇവാൻസ് രംഗത്ത് എത്തിയിരിക്കുകയാണ്.
ജോണി ഇവാൻസ് പറയുന്നത് ഇങ്ങനെ:
” എല്ലാ താരങ്ങളും ഈ മത്സരത്തിൽ കഴിയാവുന്നതുപോലെ മികച്ച രൂപത്തിൽ കളിച്ചിട്ടുണ്ട്. സീസണിൽ ഉടനീളം എല്ലാ താരങ്ങളെയും നിങ്ങൾക്ക് ലഭിച്ചു എന്ന് വരില്ല. എല്ലാ താരങ്ങളും റെഡിയായിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പരിശീലകൻ സമ്മർദ്ദത്തിലാണ്, അദ്ദേഹത്തെക്കുറിച്ച് ഒരുപാട് റൂമറുകൾ പ്രചരിക്കുന്നുണ്ട്. അത് താരങ്ങളെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഏത് സന്ദർഭത്തിൽ ആണെങ്കിലും ടീമിന് വേണ്ടി പരമാവധി നൽകുക എന്നതാണ് എല്ലാവരും ചെയ്യേണ്ടത്. അതാണ് ഞാൻ എന്റെ കരിയറിൽ പഠിച്ചിട്ടുള്ളത് ” ജോണി ഇവാൻസ് പറഞ്ഞു.
ഇന്നലെ നടന്ന മത്സരത്തിൽ ജോണി ഇവാൻസ് ആണ് മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്. ഇനി ഇന്റർനാഷണൽ ബ്രേക്ക് ആണ്. അതിനു ശേഷമായിരിക്ക് മാഞ്ചസ്റ്റർ താരങ്ങൾ ക്ലബ് ലെവൽ ടൂർണ്ണമെന്റിലേക്ക് മടങ്ങി എത്തുക. അതിന് മുൻപ് ടെൻ ഹാഗിനെതിരെ നടപടി എടുക്കുമോ ഇല്ലയോ എന്നതാണ് ആരാധകർ ഉറ്റു നോക്കുന്നത്.