'താരങ്ങൾക്ക് ഫ്രീഡം കൊടുക്കുന്ന മോഡേൺ കോച്ച് ആണ് കാർലോ ആഞ്ചലോട്ടി'; റയൽ മാഡ്രിഡ് ഗോൾ കീപ്പർ പറയുന്നതിൽ ആവേശം കൊണ്ട് ആരാധകർ

ലോകത്തിലെ ഏറ്റവും മികച്ച ക്ലബ് ആണ് റയൽ മാഡ്രിഡ്. ഒരുപാട് മികച്ച കളിക്കാരെ ആണ് ഇത്തവണത്തെ ട്രാൻസ്ഫർ ജാലകത്തിൽ ടീം സ്വന്തമാക്കിയത്. ബെല്ലിങ്‌ഹാം, വിനീഷ്യസ്, എംബപ്പേ, എൻഡ്രിക്ക് എന്നിവരാണ് നിലവിലെ ടീമിൽ പ്രധാനികൾ. റയൽ മാഡ്രിഡിൽ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്ക് കീഴിൽ അസാധാരണമായ പ്രകടനമാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീടവും, ലാലിഗ കിരീടവും റയൽ മാഡ്രിഡ് സ്വന്തമാക്കിയിരുന്നു. ഓരോ താരങ്ങളെയും കൃത്യമായി ഉപയോഗപ്പെടുത്തുന്നതിൽ ആഞ്ചലോട്ടി വിജയിക്കുകയായിരുന്നു എന്ന് പറയാം. റയൽ മാഡ്രിഡിന്റെ ഗോൾകീപ്പറായ തിബോട്ട് കോർട്ടോയിസ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.

തിബോട്ട് കോർട്ടോയിസ് പറഞ്ഞത് ഇങ്ങനെ:

”വളരെ മികച്ച വ്യക്തിയും മികച്ച ഒരു പരിശീലകനുമാണ് ആഞ്ചലോട്ടി. അദ്ദേഹം ആഗ്രഹിക്കുന്ന ടാക്റ്റിക്സിനിടയിലും താരങ്ങൾ ആഗ്രഹിക്കുന്ന ഫ്രീഡത്തിനിടയിലും ഒരു ശരിയായ ബാലൻസ് കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിക്കാറുണ്ട്. അങ്ങനെ ടാക്റ്റിക്സിന് വലിയ പ്രാധാന്യം ഒന്നും അദ്ദേഹം നൽകാറില്ല. മറിച്ച് താരങ്ങൾക്ക് വേണ്ടത്ര ഫ്രീഡം അദ്ദേഹം നൽകും. വിനീഷ്യസ്,മോഡ്രിച്ച്,റോഡ്രിഗോ എന്നിവർക്കൊക്കെ ഈ ഫ്രീഡം ലഭിക്കാറുണ്ട്. ഡ്രസ്സിംഗ് റൂമിനെയും ട്രെയിനിങ് സെഷനെയും വളരെ നല്ല രൂപത്തിൽ മാനേജ് ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുന്നു. ഞങ്ങൾ ഒരുപാട് വർക്ക് ചെയ്യും. അതുപോലെതന്നെ ഒരുപാട് ചിരിക്കുകയും ചെയ്യും. ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച പരിശീലകരിൽ ഒരാളാണ് അദ്ദേഹം. ഞങ്ങളുടെ ഹാർഡ് വർക്കിനുള്ള റിവാർഡുകൾ ഞങ്ങൾക്ക് ലഭിക്കാറുമുണ്ട് “ തിബോട്ട് കോർട്ടോയിസ് പറഞ്ഞു.

നിലവിലെ ടീമിലേക്ക് ഫ്രഞ്ച് താരം കൈലിയൻ എംബപ്പേ കൂടെ ജോയിൻ ചെയ്തതോടെ അവരുടെ ശക്തി കൂടി. ലോകത്തിലെ മികച്ച താരങ്ങളാണ് ജൂഡ് ബെല്ലിങ്‌ഹാം, വിനീഷ്യസ് ജൂനിയർ, കൈലിയൻ എംബപ്പേ എന്നിവർ, ഇവർ മൂന്നു പേരും ഒരു ടീമിന് വേണ്ടി ഒരുമിച്ച് കളിക്കുന്നത് കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോൾ യുവേഫ സൂപ്പർ കപ്പ് ഫൈനലിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് റയൽ മാഡ്രിഡ്. ഇറ്റാലിയൻ കരുത്തരായ അറ്റലാന്റയാണ് റയലിന്റെ എതിരാളികൾ.

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി