"എന്നെ രക്ഷിച്ചത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്, ഒരിക്കലും ആ കടപ്പാട് മറക്കാനാവില്ല"; സഹതാരത്തിന്റെ വാക്കുകൾ ഇങ്ങനെ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 900 ഗോളുകൾ നേടുന്ന ആദ്യ ഫുട്ബോൾ താരമെന്ന റെക്കോഡ് ആണ് അദ്ദേഹം ഇപ്പോൾ നേടിയിരിക്കുന്നത്. അദ്ദേഹത്തിന്റെ കരിയറിൽ റൊണാൾഡോ ഒരുപാട് താരങ്ങളെ പ്രോത്സാഹിപ്പിച്ച് മുൻപിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. അത് പോലെ മുൻപിലേക്ക് വന്ന താരമാണ് ഡേയാൻ കുലുസെവ്സ്ക്കി. യുവന്റസിൽ വെച്ച് ഇരുവരും കളിച്ചിട്ടുള്ളവരാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാമിന് വേണ്ടിയാണ് കുലുസെവ്സ്ക്കി ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.

മികച്ച ഫോമിലാണ് കുലുസെവ്സ്ക്കി കളിക്കുന്നത്. ഒരു സമയത്ത് അദ്ദേഹം മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. ആ സമയത്ത് തനിക്ക് വേണ്ട ഉപദേശങ്ങൾ നൽകിയതും ഭാവിയിൽ മികച്ച മത്സരങ്ങൾ കളിക്കാൻ വേണ്ടിയുള്ള പ്രോത്സാഹനവും നൽകിയത് റൊണാൾഡോ ആണെന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

ഡേയാൻ കുലുസെവ്സ്ക്കി പറയുന്നത് ഇങ്ങനെ:

” ഞാൻ ഇപ്പോൾ എന്റെ ശരീരത്തെ അറിഞ്ഞു തുടങ്ങിയിട്ടുണ്ട്. യുവതാരമായിരുന്ന സമയത്ത് റൊണാൾഡോ എനിക്ക് ഒരു ഉപദേശം നൽകിയിരുന്നു. എന്റെ ബോഡിയെ അറിയാനായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞിരുന്നത്. എന്നാൽ അന്ന് എനിക്കത് മനസ്സിലായില്ല. എനിക്ക് എന്റെ ശരീരത്തെക്കുറിച്ച് അന്ന് അറിവില്ലായിരുന്നു. പക്ഷേ ഇപ്പോഴാണ് അത് പിടികിട്ടിയത്. എന്നെ രക്ഷിച്ചത് റൊണാൾഡോയാണ്. അത് ഒരിക്കലും ഞാൻ മറക്കില്ല”

ഡേയാൻ കുലുസെവ്സ്ക്കി തുടർന്നു:

“എന്റെ കരുത്തിനെക്കുറിച്ചും ബലഹീനതയെക്കുറിച്ചും കൃത്യമായ ധാരണ എനിക്കിപ്പോൾ ഉണ്ട്. എങ്ങനെയാണ് ഇംപ്രൂവ് ആവുക എന്നുള്ളത് മനസ്സിലായി. അതുകൊണ്ടുതന്നെ ഇപ്പോൾ എല്ലാം എനിക്ക് എളുപ്പമായി തോന്നുന്നു” ഡേയാൻ കുലുസെവ്സ്ക്കി പറഞ്ഞു.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ