"ക്രിസ്റ്റ്യാനോയുടെ ലക്ഷ്യം 1000 ഗോളുകൾ അല്ല, അതിനേക്കാൾ വിലപിടിപ്പുള്ള മറ്റൊന്നാണ്": പോർച്ചുഗൽ സഹതാരത്തിന്റെ വാക്കുകൾ ഇങ്ങനെ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. 39 വയസായ അദ്ദേഹം ഇപ്പോഴും കളിക്കളത്തിൽ വിസ്മയം തീർക്കുകയാണ്. നിലവിൽ യുവ താരങ്ങൾക്ക് ഉറക്കം കെടുത്തുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. 900 ഗോളുകൾ നേടുന്ന ആദ്യ താരം എന്ന റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. 1000 ഗോളുകൾ നേടുക എന്ന ലക്ഷ്യത്തിലേക്കാണ് താൻ ഇനി സഞ്ചരിക്കുന്നത് എന്ന് റൊണാൾഡോ പറഞ്ഞിരുന്നു.

സൗദി ലീഗിൽ റൊണാൾഡോ നിറം മങ്ങിയിരിക്കുകയാണ്. ഇന്നലെ നടന്ന കിങ്‌സ് കപ്പിൽ അൽ നാസറിന് വേണ്ടി നിർണായകമായ ഒരു പെനാൽറ്റി അദ്ദേഹം പാഴാക്കിയിരുന്നു. തുടർന്ന് ടീം ടൂർണമെന്റിൽ നിന്നും പുറത്താവുകയും ചെയ്തു. പക്ഷെ എത്രയൊക്കെ വിമർശനങ്ങൾ ഉയർന്നാലും റൊണാൾഡോ ഉടനെ തന്റെ വിരമിക്കൽ പ്രഖ്യാപിക്കില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. അതിലൂടെ അടുത്ത ലോകകപ്പിൽ താൻ ഉണ്ടാകും എന്നാണ് ക്രിസ്റ്റ്യാനോ ഉദ്ദേശിക്കുന്നത്. പോർച്ചുഗൽ സഹതാരമായ വീറ്റിഞ്ഞ അദ്ദേഹത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്.

വീറ്റിഞ്ഞ പറയുന്നത് ഇങ്ങനെ:

‘ 39 വയസ്സുകാരനായ റൊണാൾഡോ ഇപ്പോഴും പോർച്ചുഗൽ ദേശീയ ടീമിൽ സ്റ്റാർട്ട് ചെയ്യുന്നു. അദ്ദേഹത്തിന്റെ ലോങ്ങവിറ്റിയുടെ കാര്യത്തിൽ ഇതിനേക്കാൾ കൂടുതൽ വിശദീകരണം ആവശ്യമില്ല. അദ്ദേഹത്തിന്റെ പ്രൊഫഷണലിസം സങ്കൽപ്പിക്കാവുന്നതിലും അപ്പുറമാണ്.അദ്ദേഹത്തിന്റെ കരിയറിലെ എല്ലാ കാര്യങ്ങളും അവിശ്വസനീയമാണ്”

വീറ്റിഞ്ഞ തുടർന്നു:

“ഈ നിലയിൽ എത്താൻ വേണ്ടി അദ്ദേഹം എടുത്ത അധ്വാനങ്ങളും ത്യാഗങ്ങളും എടുത്തു പറയേണ്ട ഒന്നുതന്നെയാണ്. ക്രിസ്റ്റ്യാനോക്കൊപ്പം കളിക്കാൻ കഴിയുന്നു എന്നുള്ളത് തന്നെ ഒരു പ്രവിലേജ് ആണ്. ഞങ്ങളുടെ കുട്ടിക്കാലം തൊട്ടേയുള്ള ഒരു സ്വപ്നമായിരുന്നു അത്. അതിപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഭാഗ്യവശാൽ ഇനിയും കുറച്ചു വർഷങ്ങൾ കൂടി ബാക്കിയുണ്ട്. തീർച്ചയായും അടുത്ത വേൾഡ് കപ്പ് ആണ് റൊണാൾഡോയുടെ ലക്ഷ്യം. വിട്ടുകൊടുക്കാൻ മനസ്സില്ലാത്ത ഒരു താരമാണ് റൊണാൾഡോ” വീറ്റിഞ്ഞ പറഞ്ഞു.

Latest Stories

കൊടകര കുഴല്‍പ്പണ കേസ് വീണ്ടും അന്വേഷിക്കണം; ഇഡി അന്വേഷണം സര്‍ക്കസ് പോലെയെന്ന് വിഎസ് സുനില്‍കുമാര്‍

'അവർ എന്നെ ഒരുപാട് കാര്യങ്ങൾ കൊണ്ട് പ്രലോഭിപ്പിച്ചു, പക്ഷേ ഞാൻ അതെല്ലാം നിരസിക്കുകയാണ് ചെയ്തത് ': കാർത്തിക് ആര്യൻ

വിവാഹ ദിവസം നവവധു കൂട്ടബലാത്സം​ഗത്തിനിരയായി; ക്രൂരത ഭർത്താവിന്റെ മുൻപിൽവെച്ച്, എട്ടുപേർ അറസ്റ്റിൽ

കൊടകര കുഴല്‍പ്പണ കേസ്, പണമെത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായി; വെളിപ്പെടുത്തലുമായി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി

'അടുത്ത വർഷം പുതിയ ഭാര്യയോടൊപ്പം സന്തോഷിക്കാം'; ദീപാവലി ആഘോഷചിത്രങ്ങൾക്ക് താഴെ ബാലയ്‌ക്കെതിരെ പരിഹാസ കമന്റുകൾ

എഎന്‍ഐ മാധ്യമ പ്രവര്‍ത്തകനെ വീട്ടില്‍ കയറി കുത്തി കൊലപ്പെടുത്തി; റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ തര്‍ക്കങ്ങളെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്

ഏക സിവിൽ കോഡും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പും ഉടൻ നടപ്പിലാക്കും; പ്രഖ്യാപിച്ച് പ്രധാനമന്ത്രി

വില കൂടിയതോടെ ആവശ്യക്കാരും കൂടി; ദീപാവലി ആഘോഷങ്ങള്‍ക്കിടെ പൊടിപൊടിച്ച് സ്വര്‍ണ വ്യാപാരം; വില്‍പ്പനയില്‍ 25 ശതമാനത്തോളം വര്‍ദ്ധനവ്

ഇന്ന് ദിവ്യ; നാളെ ഞാൻ അല്ലെങ്കിൽ നീ

"അവന് റിസൾട്ട് ഉണ്ടാക്കാൻ സാധിച്ചില്ല, അത് കൊണ്ട് പോയി"; എറിക്ക് ടെൻഹാഗിനെ കുറിച്ച് മാഞ്ചസ്റ്റർ സിറ്റി പരിശീലകന്റെ വാക്കുകൾ ഇങ്ങനെ