"മെസിയുടെ സുഹൃത്തായത് കൊണ്ട് ടീമിൽ കേറിയ താരമാണ് ഡി പോൾ"; വിമർശിച്ച് മുൻ ചിലി താരം

അർജന്റീനയ്ക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനമാണ് സമീപകാലത്തായി റോഡ്രിഗോ ഡി പോൾ നടത്തുന്നത്. ചിലിക്കെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന പരാജയപ്പെടുത്തിയത്. മത്സരത്തിൽ മിന്നും പ്രകടനമാണ് റോഡ്രിഗോ ഡി പോൾ നടത്തിയത്. കളിക്കളത്തിൽ മെസിയുടെ നേരെ ആര് വന്നാലും അവരെ ഇടിച്ച് വീഴ്‌ത്തുന്ന താരമാണ് ഡി പോൾ. മെസിയുടെ ബോഡി ഗാർഡ് എന്ന വിളിപ്പേരും അദ്ദേഹത്തിന് ഉണ്ട്.

എന്നാൽ ഡി പോളിനോട് ഏറ്റവും കൂടുതൽ ദേഷ്യം ഉള്ള താരമാണ് മുൻ ചിലി കളിക്കാരനായ പാട്രിഷിയോ മർഡോണസ്. അർജന്റീനൻ ടീമിനെതിരെ ഒരുപാട് വിമർശനങ്ങൾ അദ്ദേഹം നടത്താറുണ്ട്. കൂടാതെ ഇതിന് മുൻപും ഡി പോളിനെതിരെ വിമർശിച്ച് അദ്ദേഹം രംഗത്ത് എത്തിയിട്ടുണ്ട്.

പാട്രിഷിയോ മർഡോണസ് പറയുന്നത് ഇങ്ങനെ:

“അർജന്റീനയിൽ ഒരു വൃത്തികെട്ട താരമുണ്ട്. റോഡ്രിഗോ ഡി പോൾ എന്നാണ് അവന്റെ പേര്. അർജന്റീനയും ചിലിയും തമ്മിലുള്ള മത്സരം വീക്ഷിച്ചപ്പോൾ എനിക്ക് മനസ്സിലായത് ഡി പോൾ വളരെ മോശം താരമാണ് എന്നാണ്. നല്ല കഠിനാധ്വാനിയാണ് അദ്ദേഹം, പക്ഷേ ഒരുപാട് പരിമിതികൾ അദ്ദേഹത്തിന് ഉണ്ട്. സഹതാരങ്ങൾ മികച്ചത് ആയതുകൊണ്ട് മാത്രമാണ് അദ്ദേഹത്തിന്റെ പരിമിതികൾ പുറത്തു കാണാത്തത്. ലയണൽ മെസ്സിയുടെ സുഹൃത്തായതുകൊണ്ട് മാത്രമാണ് അദ്ദേഹം അർജന്റീന ടീമിൽ തിരഞ്ഞെടുക്കപ്പെടുന്നത്. ഒട്ടും സന്തോഷം നൽകാത്ത ഒരു താരമാണ് അവൻ ” പാട്രിഷിയോ മർഡോണസ് പറഞ്ഞു.

സമീപകാലത്ത് അർജന്റീന തകർപ്പൻ പ്രകടനമാണ് കളിക്കളത്തിൽ കാഴ്ച വെക്കുന്നത്. ടീമിൽ ഏറ്റവും കൂടുതൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന താരങ്ങളിൽ മുൻപിൽ ഉള്ള കളിക്കാരനാണ് ഡി പോൾ. അർജന്റീനയ്‌ക്കൊപ്പം രണ്ട് കോപ്പ അമേരിക്കൻ കപ്പുകളും ഒരു ലോകകപ്പും നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്