ഈ വർഷം നടന്ന കോപ്പ അമേരിക്കൻ ടൂർണമെന്റിൽ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ച് കൊണ്ട് കരുത്തരായ അർജന്റീന ഇത്തവണത്തെ ട്രോഫി നേടി. ടൂർണമെന്റിൽ ഒരു ഗോൾ മാത്രമാണ് ലയണൽ മെസി ടീമിനായി നേടിയത്. എന്നാലും മികച്ച പ്രകടനം തന്നെ ആണ് താരം ഉടനീളം നടത്തിയത്. എന്നാൽ ഫൈനലിൽ ലയണൽ മെസിക്ക് കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. മെസിയുടെ അഭാവത്തിലും അർജന്റീനൻ താരങ്ങൾ മികച്ച പ്രകടനം നടത്തി അദ്ദേഹത്തിന് വേണ്ടി കപ്പ് നേടി കൊടുത്തു. എന്നാൽ നാളുകൾ ഏറെയായിട്ട് ഇപ്പോൾ മെസി ചികിത്സയിലാണ്. മെസിയുടെ കാര്യത്തിൽ ഇന്റർ മിയാമി പരിശീലകൻ സംസാരിച്ചു.
ടാറ്റ മാർട്ടിനോ പറഞ്ഞത് ഇങ്ങനെ:
”പ്രതീക്ഷിച്ച രൂപത്തിൽ പരിക്കിൽ നിന്നും മെസ്സി മുക്തനാകുന്നുണ്ട്. പക്ഷേ മെസ്സി എന്നെ തിരിച്ചെത്തും എന്നുള്ളത് ഞങ്ങൾക്ക് ഇപ്പോൾ പറയാൻ കഴിയില്ല. അത് ഞങ്ങൾക്ക് അറിയാത്ത ഒരു കാര്യമാണ്. അദ്ദേഹം ടീമിനോടൊപ്പം ജോയിൻ ചെയ്തിട്ടില്ല. സെപ്പറേറ്റ് ആയിക്കൊണ്ടാണ് വർക്ക് ചെയ്യുന്നത്. മെസ്സി ഇല്ലെങ്കിലും മറ്റുള്ളവർ ആ വിടവ് നികത്തുന്നുണ്ട്. പക്ഷേ മെസ്സി കൂടി വരുമ്പോഴാണ് ഞങ്ങൾ ഞങ്ങളുടെ പൂർണ്ണ ശക്തിയിൽ എത്തുക ” ടാറ്റ മാർട്ടിനോ പറഞ്ഞു.
കോപ്പ അമേരിക്ക കാരണം ഇന്റർമയാമിയുടെ ഒരുപാട് മത്സരങ്ങൾ മെസിക്ക് നഷ്ടമായിരുന്നു. താരത്തിന്റ അഭാവത്തിലും ഇന്റർ മിയാമി താരങ്ങൾ മികച്ച പ്രകടനം നടത്തി ടീമിനെ വിജയിപ്പിക്കുന്നുണ്ട്. മെസി കൂടെ ടീമിൽ ജോയിൻ ചെയ്യ്താൽ ഇന്റർ മിയാമി ആയിരിക്കും ഏറ്റവും കരുത്തരായ ടീം. ഉടൻ തന്നെ മെസിയുടെ തിരിച്ച് വരവിനെ കുറിച്ചുള്ള ഔദ്യോഗീകമായ വിവരങ്ങൾ വരും എന്ന് തന്നെ ആണ് ആരാധകർ പ്രതീക്ഷിക്കുന്നത്.