"നെയ്മറുമായി ഇവനെ താരതമ്യം ചെയ്യരുത്"; അഭിപ്രായം വ്യക്തമാക്കി ബ്രസീൽ പരിശീലകൻ

ബ്രസീൽ ടീമിലെ പ്രധാന താരങ്ങളിൽ ഒരാളാണ് എസ്റ്റവായോ വില്യൻ. സമീപകാലത്ത് ഒരുപാട് മികച്ച പ്രകടനങ്ങൾ അദ്ദേഹം ടീമിനായി നടത്തിയിട്ടുണ്ട്. ഇപ്പോൾ ബ്രസീൽ സീനിയർ ടീമിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ബ്രസീൽ ടീമിലേക്ക് വിളി വന്നതിനു ശേഷം പാൽമിറാസിന് വേണ്ടി രണ്ടു മത്സരങ്ങളാണ് വില്യൻ കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 3 ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. മികച്ച ഫോമിലാണ് അദ്ദേഹം ഇപ്പോൾ കളിക്കുന്നത്.

എന്നാൽ സമീപകാലത്തായി എസ്റ്റവായോ വില്യനെയും നെയ്മർ ജൂനിയറിനെയും വെച്ച് ഒരുപാട് താരതമ്യങ്ങൾ നടക്കുന്നുണ്ട്. ഈ വിഷയത്തിൽ ബ്രസീൽ അന്താരാഷ്ട്ര ടീമിന്റെ പരിശീലകനായ ഡൊറിവാൽ ജൂനിയർ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

ഡൊറിവാൽ ജൂനിയർ പറയുന്നത് ഇങ്ങനെ:

”വളരെ അപൂർവമായി മാത്രമാണ് ഞാൻ താരതമ്യങ്ങൾ ചെയ്യാറുള്ളൂ. ഇപ്പോൾ പലരും വില്യനെ നെയ്മറുമായും കൂട്ടിഞ്ഞോയുമായുമൊക്കെ താരതമ്യം ചെയ്യുന്നുണ്ട്. അവർക്കെല്ലാവർക്കും തന്നെ അവരുടേതായ ചില സവിശേഷതകൾ ഉണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. നെയ്മർ എന്ന താരം എന്നെ സംബന്ധിച്ചിടത്തോളം തീർത്തും വ്യത്യസ്തനാണ്. എസ്റ്റവായോ വില്യനിൽ ഒരുപാട് കോളിറ്റികൾ ഞാൻ കാണുന്നുണ്ട്. എല്ലാവരും ഒരുപാട് ഇഷ്ടപ്പെടുന്ന താരമാണ് വില്യൻ. നല്ല ഒരു പ്രൊഫഷണലാണ്, ഒരുപാട് താൽപര്യം കാണിക്കുന്നു, എപ്പോഴും തന്റെ മിസ്റ്റേക്കുകൾ പരിഹരിക്കാൻ ശ്രമിക്കുന്നവനാണ്. ഒരുപാട് ക്വാളിറ്റിയും ടെക്നിക്കൽ എബിലിറ്റിയും അദ്ദേഹത്തിനുണ്ട്. വളരെ സ്വാഭാവികമായ രീതിയിലാണ് അദ്ദേഹം പ്രൊഫഷണലിസം കാണിക്കുന്നത്. എല്ലാ മേഖലയിലും വികാസം പ്രാപിക്കാൻ അദ്ദേഹത്തിന് കഴിയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നെയ്മർ,കൂട്ടിഞ്ഞോ എന്നിവരെപ്പോലെ മികച്ച ഒരു കരിയർ ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” ബ്രസീൽ പരിശീലകൻ പറഞ്ഞു.

നാളത്തെ മത്സരത്തിൽ എസ്റ്റവായോ വില്യൻ തുടക്കത്തിൽ കാണാൻ സാധ്യത ഇല്ല. താരത്തിനെ ആദ്യ പ്ലെയിങ് ഇലവനിൽ ഇറക്കാതെ പകരക്കാരന്റെ റോളിലേക്ക് പരീക്ഷിക്കാനായിരിക്കും ഡൊറിവാൽ ജൂനിയർ പദ്ധതി ഇടുന്നത്. പ്രധാനമായും അദ്ദേഹം റൈറ്റ് വിങ് പൊസിഷനിലാണ് കളിക്കുന്നത്.

Read more