"ഈഡൻ ഹസാർഡിനെ പോലെ ആണ് എൻഡ്രിക്ക്"; റയൽ മാഡ്രിഡ് ഇതിഹാസം പറയുന്നതിൽ ആവേശം കൊണ്ട് ഫുട്ബോൾ ആരാധകർ

റയൽ മാഡ്രിഡിലേക്ക് വന്നതിൽ പിന്നെ മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കുന്നതിൽ എൻഡ്രിക്ക് പരാജയപ്പെടുകയാണ്. റയലിന് വേണ്ടി അരങേറിയ മത്സരങ്ങളിൽ താരം നിറം മങ്ങിയിരുന്നു. അദ്ദേഹത്തിന് മികച്ച ഇമ്പാക്ട് ടീമിലും മത്സരങ്ങളിലും നടത്താൻ സാധിക്കും എന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കാര്യങ്ങൾ മാറി മറിഞ്ഞു. ഇന്ന് നടന്ന മത്സരത്തിൽ ടീം വിജയിച്ചെങ്കിലും താരത്തിന് ബെഞ്ചിൽ ഇരിക്കേണ്ടി വന്നു.

താരത്തിന്റെ മോശം പ്രകടനം കാരണമാണ് അദ്ദേഹത്തിന് ഇന്ന് അവസരം നൽകാത്തത് എന്നുള്ള വിമശനങ്ങളും ഉയർന്നു. എന്നാൽ അടുത്ത മത്സരങ്ങളിൽ പങ്കെടുപ്പിക്കാനാണ് താരത്തിന് വിശ്രമം അനുവദിച്ചത് എന്നാണ് കാർലോ അഞ്ചലോട്ടി പറയുന്നത്. ഇപ്പോൾ താരത്തിന് പിന്തുണയുമായി രംഗത്ത് എത്തിയിയ്ക്കുകയാണ് റയൽ മാഡ്രിഡ് ഗോൾ കീപ്പർ കോർട്ടുവ

റയൽ മാഡ്രിഡ് ഗോൾ കീപ്പർ കോർട്ടുവ പറയുന്നത് ഇങ്ങനെ:

“എൻഡ്രിക്കിന് അധികം ഉയരമൊന്നുമില്ല. പക്ഷേ അദ്ദേഹത്തിന്റെ കാലുകൾ വളരെ കരുത്തേറിയതാണ്. ഈഡൻ ഹസാർഡ് അങ്ങനെയായിരുന്നു. ഉയരമില്ലെങ്കിലും വളരെയധികം കരുത്തുറ്റ കാലുകൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. നമ്മൾ തള്ളി വീഴ്ത്താൻ ശ്രമിച്ചാലും അവർ സ്വന്തം കാലിൽ നിൽക്കും. കൂടാതെ നല്ല കരുത്തേറിയ ഷോട്ടുകൾ എടുക്കാനും എൻഡ്രിക്കിന് സാധിക്കും. ഞാൻ ട്രെയിനിങ്ങിന് ഇടയിൽ അത് കണ്ടിരുന്നു “ കോർട്ടുവ പറഞ്ഞു.

സീനിയർ താരങ്ങൾ വരുന്നതോടെ ടീം വീണ്ടും ശക്തരാകും എന്നത് ഉറപ്പാണ്. എൻഡ്രിക്ക്, എംബപ്പേ, ജൂഡ് ബെല്ലിങ്‌ഹാം, വിനീഷ്യസ് ജൂനിയർ എന്നിവർ വരുന്നതോടെ ലോകത്തിലെ ഏറ്റവും മികച്ച ടീം ആയി ഇവർ മാറും എന്നാണ് ആരാധകരുടെ വിലയിരുത്തൽ.
ഇനി അടുത്തതായി റയൽ മാഡ്രിഡ് കളിക്കുക യുവേഫ സൂപ്പർ കപ്പ് ഫൈനലാണ്. അറ്റലാന്റയാണ് റയലിന്റെ എതിരാളികൾ. ആ മത്സരത്തിൽ സ്റ്റാർട്ട് ചെയ്യാൻ എൻഡ്രിക്കിന് സാധിച്ചേക്കില്ല. ഒരുപക്ഷേ പകരക്കാരന്റെ റോളിൽ അദ്ദേഹത്തിന് അവസരം ലഭിച്ചേക്കാം.

Latest Stories

ടീമിലെ ഒറ്റുകാരൻ രോഹിതും കോഹ്‌ലിയും അല്ല, അത് അവൻ; ഒടുവിൽ പേര് സ്ഥിതീകരിച്ച് ഗംഭീർ

അദ്ദേഹം ഫിസിക്കലി ഹോട്ട് ആണ്, ആശയങ്ങളും ആകര്‍ഷിച്ചു, പക്ഷെ ആക്ടീവ് പൊളിറ്റിക്‌സിലേക്ക് കടക്കുമെന്ന് എനിക്കറിയില്ലായിരുന്നു: പത്മപ്രിയ

മുത്തൂറ്റിനെതിരെയുള്ള ലേബര്‍ കോടതിവിധി തൊഴിലാളികളുടെ വിജയം; വിധി നടപ്പാക്കാന്‍ മാനേജ്‌മെന്റ് ഉടന്‍ തയ്യാറാകണം; യൂണിയനെ അംഗീകരിക്കണമെന്ന് സിഐടിയു

അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം

'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ

ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് ഇല്ല! റദ്ദാക്കാന്‍ തീരുമാനം

'കേസ് തീർപ്പാക്കി'; നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ, മാപ്പ് സ്വീകരിക്കുന്നുവെന്ന് കോടതി

'നാരായണീന്റെ മൂന്നാണ്മക്കള്‍' നാളെ തിയേറ്ററില്‍ എത്തില്ല; റിലീസ് ഫെബ്രുവരിയില്‍

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് വീട്ടമ്മ കൊല്ലപ്പെട്ടു

മുസ്ലീങ്ങള്‍ പാകിസ്ഥാനിലേയ്ക്ക് പോകണം; വിദ്വേഷ പരാമര്‍ശത്തില്‍ പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം