"എല്ലാം ഇവന്റെ നെഞ്ചത്തോട്ടാണല്ലോ"; പ്രശ്നങ്ങളുടെ മേൽ പ്രശ്നങ്ങളുമായി അർജന്റീനൻ താരം എൻസോ ഫെർണാണ്ടസ്

ഈ വർഷത്തെ കോപ്പ അമേരിക്കൻ കപ്പ് നേടിയ അർജന്റീനൻ താരങ്ങൾക്ക് ഗംഭീര വരവേൽപാണ്‌ ലഭിച്ചത്. കിരീട ധാരണ പരേഡിൽ വെച്ച് അർജന്റീനൻ താരം എൻസോ ഫെർണാണ്ടസ് ഫ്രഞ്ച് താരങ്ങൾക്കെതിരെ ചാന്റ് ചെയ്യ്തു പാട്ട് പാടിയിരുന്നു. തെറ്റ് മനസിലാക്കിയ താരം അപ്പോൾ തന്നെ ക്ഷമാപണം നടത്തി. പക്ഷെ അതിൽ കാര്യം ഇല്ലായിരുന്നു. സംഭവം വലിയ വിവാദം ആവുകയും താരത്തിന് നേരെ ഒരുപാട് പ്രധിഷേധങ്ങൾ ഉയരുകയും ചെയ്തിരുന്നു. താരത്തിന് എതിരെ സ്വന്തം ക്ലബ് ടീമായ ചെൽസീയിൽ നിന്ന് പോലും എതിർപ്പുകൾ ഉണ്ടായിരുന്നു.

ഇതിനു പുറമെ അടുത്ത പ്രശ്നം കൂടെ താരത്തിന് നേരിടേണ്ടി വന്നിരിക്കുകയാണ്. ഇപ്പോൾ കിട്ടുന്ന വിവരം അനുസരിച്ച് താരത്തിന്റെ ലൈസൻസ് റദ്ദാക്കാൻ സാധ്യത കൂടുതലാണ്. ട്രാഫിക് ലങ്കനത്തിന്റെ പേരിലാണ് താരത്തിന്റെ ലൈസൻസ് റദ്ദാക്കാൻ പോലീസ് മുതിരുന്നത്. 2023 അവസാനത്തിൽ താരം ഇംഗ്ലണ്ടിൽ വെച്ച് റെഡ് ലൈറ്റ് തെളിഞ്ഞിട്ടും താരം വണ്ടി നിർത്താതെ പോയിരുന്നു. അതിനെതിരെ പോലീസ് അന്വേഷണം നടത്തിയിരുന്നു. ഈ കാര്യത്തിൽ താരം പോലീസിനോട് സഹകരിച്ചിരുന്നുമില്ല. എന്തായാലും ട്രാഫിക് പോലീസ് ലങ്കണത്തിനും പൊലീസിന് ഐഡന്റിറ്റി നൽകാത്തതിനും കൂടി ചേർത്ത് അദ്ദേഹം ശിക്ഷയ്ക്ക് വിധേയനാകേണ്ടി വരും.

ഈ വർഷം സെപ്റ്റംബറിൽ ആയിരിക്കും കോടതി വിധി പ്രഖ്യാപിക്കുക. താരത്തിന്റെ ലൈസൻസ് റദ്ദാക്കാൻ ആയിരിക്കും കോടതി വിധിക്കാൻ പോകുന്നത്. കേസിൽ അദ്ദേഹത്തിന്റെ വാദങ്ങൾ എല്ലാം തന്നെ പൊളിഞ്ഞിരുന്നു. മതിയായ തെളിവുകൾ എല്ലാം തന്നെ താരത്തിന് എതിരായ സാഹചര്യമാണ് ഇപ്പോൾ നില്കുന്നത്. എൻസോ ഇപ്പോൾ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഘട്ടത്തിലൂടെയാണ് പോകുന്നത്. നിലവിൽ അദ്ദേഹത്തിന് ഫ്രഞ്ച് താരങ്ങൾക്കെതിരെ ഉള്ള പരാമർശത്തിൽ പ്രധിഷേധങ്ങൾ ഉയരുകയാണ്. അതിന്റെ ഇടയ്ക്ക് ഈ പ്രശ്നങ്ങളും കൂടെ താരം നേരിടേണ്ടി വന്നിരിക്കുകയാണ്.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ