അർജന്റീനൻ താരം നിക്കോളാസ് ഒട്ടമെൻഡി ഗോൾ കീപ്പർ എമി മാർട്ടിനെസിനെ കുറിച്ച് പറഞ്ഞ കാര്യം ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. എമി മാർട്ടിനെസ്സ് 2021 മുതലാണ് അർജന്റീനയുടെ സ്ഥിരമായ ഗോൾ കീപ്പർ ആയി സ്ഥാനം ഏൽക്കുന്നത്. അന്ന് മുതലേ താരം അർജന്റീനയുടെ നിർണായക മത്സരത്തിൽ മുഖ്യ പങ്കാണ് വഹിക്കുന്നത്. എമിയുടെ മികവിന്റെ ഫലമായാണ് അർജന്റീന 2022 ഫിഫ ലോകകപ്പ് നേടിയത്. കൂടാതെ രണ്ട് കോപ്പ അമേരിക്കൻ കപ്പുകളും ഒരു ഫൈനലിസിമയും അദ്ദേഹം അർജന്റീനയ്ക്കായി നേടി. അർജന്റീനൻ താരം നിക്കോളാസ് ഒട്ടമെൻഡി എമി മാർട്ടിനെസിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ്.
നിക്കോളാസ് ഒട്ടമെൻഡി പറയുന്നത് ഇങ്ങനെ:
” ആദ്യം വന്ന സമയത്ത് ഡിബു വളരെ ശാന്തസ്വഭാവം ഉള്ള താരമായിരുന്നു. എന്നാൽ ഇപ്പോൾ അവൻ വേറെ ഒരാളാണ്. 2021 ഇൽ കോപ്പ അമേരിക്കയിൽ കൊളംബിയയ്ക്ക് എതിരെ കളിക്കുമ്പോൾ വെറും പാവത്താനായിരുന്നു. പിന്നീട് അവൻ ഗർജിക്കുന്ന സിംഹം ആയി മാറി. അദ്ദേഹത്തിന്റെ വളർച്ചയിൽ ഞങ്ങൾ സഹ താരങ്ങൾ അഭിമാനിക്കുന്നു” നിക്കോളാസ് ഒട്ടമെൻഡി പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച ഗോൾ കീപ്പർ ഇപ്പോൾ എമി മാർട്ടിനെസ്സ് ആണ്. നിലവിൽ അദ്ദേഹത്തിന്റെ അത്രയും കോൺസിസ്റ്റന്റ് ആയി കളിക്കുന്ന മറ്റൊരു താരം ഇല്ലെന്നു തന്നെ പറയാം. 2022 ഇൽ നടന്ന ഫിഫ ലോകകപ്പിൽ അർജന്റീന കപ്പുയർത്താൻ കാരണമായ താരങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന കളിക്കാരൻ എമി മാർട്ടിനെസ്സ് ആണ്. ആ ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പറിനുള്ള ഗോൾഡൻ ഗ്ലോവ് പുരസ്‌കാരം ലഭിച്ചത് എമിക്കാണ്. ഈ വർഷം നടന്ന കോപ്പ അമേരിക്കയിലും താരം മിന്നും പ്രകടനമാണ് നടത്തിയത്. അദ്ദേഹത്തിന്റെ മികവ് കൊണ്ടാണ് അർജന്റീന ഫൈനൽ വരെ എത്തിയത്. ഈ ടൂർണമെന്റിലെയും മികച്ച ഗോൾ കീപ്പറിനുള്ള പുരസ്കാരവും അദ്ദേഹം ആണ് സ്വന്തമാക്കിയത്.