ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് ലയണൽ മെസി. ഫുട്ബോൾ ആരാധകർ അദ്ദേഹത്തിനെ വിശേഷിപ്പിക്കുന്ന പേരാണ് GOAT. കഴിഞ്ഞ അഞ്ച് വർഷങ്ങൾ കൊണ്ട് അദ്ദേഹം നേടി എടുത്ത നേട്ടങ്ങളാണ് രണ്ട് കോപ്പ അമേരിക്കൻ ട്രോഫികൾ ഒരു ഫൈനലൈസിമ കപ്പ്, 2022 ഫിഫ ലോകകപ്പ് എന്നത്. ഇനി ഫുട്ബോൾ കരിയറിൽ മെസി നേടനായി ഒന്നും തന്നെയില്ല. അദ്ദേഹം തന്റെ ഫുട്ബോൾ യാത്രയിലെ അവസാന ഘട്ടങ്ങൾ ആസ്വദിക്കുകയാണ്.
അർജന്റീനൻ ടീം ഇത്രയും മികച്ചതായി നിൽക്കുന്നതിന്റെ പ്രധാന കാരണം ലയണൽ മെസിയാണ്. ടീമിലെ യുവതാരങ്ങൾ സമ്മർദ്ദത്തിലാകുമ്പോൾ അദ്ദേഹമാണ് പ്രോത്സാഹിപ്പിച്ച് മുൻപിലേക്ക് കൊണ്ട് വരുന്നത്. ഇപ്പോൾ ആഴ്സണലിന്റെ പരിശീലകനായ മികേൽ ആർട്ടെറ്റ ഈ വിഷയത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.
മികേൽ ആർട്ടെറ്റ പറയുന്നത് ഇങ്ങനെ:
“GOAT എപ്പോഴും മെസ്സി തന്നെയാണ്. എനിക്ക് ഒരിക്കലും അത് നിരാകരിക്കാനാവില്ല. എന്റെ 3 മക്കൾക്കും ഈ അഭിപ്രായം തന്നെയാണ് ഉള്ളത്. മെസ്സിയെ ഇത്രയും കാലം എക്സ്പീരിയൻസ് ചെയ്യാൻ കഴിഞ്ഞു എന്നുള്ളത് തന്നെ വലിയ ഒരു ഭാഗ്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഫുട്ബോൾ ചരിത്രത്തിലെ എകാലത്തെയും മികച്ച താരം ലയണൽ മെസ്സി തന്നെയാണ് ” മികേൽ ആർട്ടെറ്റ പറഞ്ഞു.
പരിശീലന കുപ്പായത്തിൽ എത്തുന്നതിന് മുൻപ് മികേൽ ആർട്ടെറ്റ ആദ്യം പെപ് ഗാർഡിയോളയുടെ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചിരുന്നു. അതിന് ശേഷമാണ് ആഴ്‌സണലിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റത്. അദ്ദേഹത്തിന്റെ കീഴിൽ ആഴ്‌സണൽ മികച്ച പ്രകടനം ആണ് നടത്തുന്നത്. ടീമിൽ ഇപ്പോൾ യുവ താരങ്ങളെയാണ് അദ്ദേഹം മത്സരത്തിനായി സജ്ജമാക്കിയിരിക്കുന്നത്.