"എന്റെ ടീമിലേക്ക് ആ താരത്തെ കിട്ടണം"; അർജന്റീന പരിശീലകൻ പറയുന്നതിൽ ആവേശത്തോടെ ഫുട്ബോൾ ആരാധകർ

അർജന്റീനയുടെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് പൗലോ ദിബാല. പക്ഷെ ഈ വർഷം നടന്ന കോപ്പ അമേരിക്കൻ ടൂർണമെന്റിൽ നിന്നും താരത്തിന് ടീമിലേക്ക് പ്രവേശനം ലഭിച്ചിരുന്നില്ല. അതിന് പിന്നാലെ താരം സൗദിയിലേക്ക് പോകും എന്നായിരുന്നു റിപോർട്ടുകൾ വന്നിരുന്നത്. പക്ഷെ അവസാനം അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി താരത്തിനെ സ്‌ക്വാഡിലേക്ക് തിരികെ വിളിച്ചിരിക്കുകയാണ്. അതിനെ കുറിച്ച് ലയണൽ സ്കലോണി സംസാരിച്ചു.

ലയണൽ സ്കലോണി പറയുന്നത് ഇങ്ങനെ:

“അദ്ദേഹത്തെ തിരികെ വിളിച്ചതിന്റെ കാരണം ഫുട്ബോളിംഗ് റീസണുകൾ മാത്രമാണ്. അല്ലാതെ അദ്ദേഹത്തിന്റെ ലീഗിനോ മറ്റുള്ള കാര്യങ്ങൾക്കോ ഇതിൽ സ്ഥാനമില്ല. മികച്ച പ്രകടനം നടത്തുന്നവരെ പരിഗണിക്കുക എന്നുള്ളത് മാത്രമാണ് ഞാൻ ചെയ്യാറുള്ളത്. ഇപ്പോൾ ചില താരങ്ങൾക്ക് പരിക്കുണ്ട്. അതുകൊണ്ടുതന്നെ ദിബാലക്ക് ഏതെങ്കിലും ഒരു ഘട്ടത്തിൽ ടീമിനെ സഹായിക്കാൻ ആകുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടാണ് അർജന്റീന ടീമിലേക്ക് അദ്ദേഹത്തെ തിരികെ എടുത്തത്. അദ്ദേഹം സൗദി ഓഫർ നിരസിച്ചതിന് പിന്നിൽ എന്റെ യാതൊരുവിധ ഇടപെടലുകളും ഇല്ല. താരങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഞാൻ ഇടപെടാറില്ല “ ലയണൽ സ്കലോണി പറഞ്ഞു.

ടീമിലേക്ക് മടങ്ങി എത്തുന്നതിനെ കുറിച്ച് ദിബാല പറഞ്ഞത് ഇങ്ങനെ:

”സൗദിയുടെ ഓഫർ നിരസിച്ചതിന് പിന്നിൽ ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഞാൻ ഇപ്പോഴും ചെറുപ്പമാണ്. ഫുട്ബോളിന് ഒരുപാട് നൽകാൻ എനിക്ക് ഇപ്പോഴും കഴിയും. അർജന്റീന ദേശീയ ടീമിലേക്ക് തിരിച്ചെത്തൽ ആയിരുന്നു എന്റെ ലക്ഷ്യം. മാത്രമല്ല റോമയിലെ ആളുകൾ എന്നെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. ഞാൻ സൗദിയിലേക്ക് പോകുന്നില്ല എന്ന് തീരുമാനിച്ചതിന് പിന്നാലെ സ്‌കലോണി എന്നെ വിളിച്ചിരുന്നു. അർജന്റീന ടീമിലേക്ക് തിരിച്ചെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തിരിച്ചെത്താൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം സന്തോഷവാനാണ് ” ദിബാല പറഞ്ഞു.

ഇപ്പോൾ നടക്കാൻ പോകുന്ന യോഗ്യത മത്സരങ്ങളിൽ നിന്നും ലയണൽ മെസി ടീമിന്റെ ഭാഗമായി ഉണ്ടാകില്ല. കോപ്പ അമേരിക്കയിൽ നിന്നും ഗുരുതര പരിക്കാണ് താരത്തിന് സംഭവിച്ചത്. അത് കൊണ്ട് ടീമിൽ താരത്തിന്റെ അഭാവം മോശമായ രീതിയിൽ തന്നെ ബാധിക്കാൻ സാധ്യത ഉണ്ട് എന്നാണ് ആരാധകർ വിലയിരുത്തുന്നത്.

Read more