"ടോണി ക്രൂസിന്റെ പകരക്കാരൻ കൊള്ളാം"; വാൽവെർദെയെ വാനോളം പുകഴ്ത്തി റയൽ മാഡ്രിഡ് പരിശീലകൻ

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വല്ലഡോലിഡിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോല്പിച്ച് റയൽ മാഡ്രിഡ്. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയത് ബ്രാഹിം ഡയസാണ്. ഒരു ഗോളും, ഒരു അസിസ്റ്റുമാണ് താരം ടീമിനായി നേടിയത്. കൂടാതെ ഫെഡ വാൽവെർദെ, എൻഡ്രിക്ക് എന്നിവർ ഓരോ ഗോളുകൾ വീതം നേടുകയും ചെയ്തു. ഇതോടെ ലീഗിലെ ആദ്യ വിജയം റയൽ മാഡ്രിഡ് സ്വന്തമാക്കി

വാൽവെർദെ ഡയറക്ട് ആയ ഫ്രീകിക്കിലൂടെയാണ് ഗോൾ നേടിയത്. പരിശീലകനായ കാർലോസ് അഞ്ചലോട്ടയുടെ നിർദ്ദേശപ്രകാരമാണ് അദ്ദേഹം റിസ്ക്ക് എടുത്ത് ഗോൾ നേടിയത്. അതിന് ശേഷം അദ്ദേഹം താരത്തിനെ പ്രശംസിക്കുകയും ചെയ്യ്തു. അഞ്ചലോട്ടി വാൽവെർദെയെ കുറിച്ച് സംസാരിച്ചു.

കാർലോസ് അഞ്ചലോട്ടിയുടെ വാക്കുകൾ ഇങ്ങനെ:

“വളരെ കരുത്തുറ്റ ഷോട്ടുകളാണ് ഫെഡേയുടേത്. അത് ഞങ്ങൾ മുതലെടുക്കുകയാണ് ചെയ്തിട്ടുള്ളത്. ഡയറക്റ്റ് ഫ്രീകിക്ക് ഗോൾ നേടുക എന്നുള്ളത് വളരെ ബുദ്ദിമുട്ടുള്ള കാര്യമാണ്. അതാണ് അദ്ദേഹം ചെയ്തു കാണിച്ചിട്ടുള്ളത്. ഓരോ ദിവസം കൂടുന്തോറും അദ്ദേഹം പുരോഗതി പ്രാപിച്ചു വരുന്നു. തന്റെ ഉത്തരവാദിത്വം കൂടുതൽ മനസ്സിലാക്കുന്നു. ഇന്ന് പകരക്കാരില്ലാത്ത താരമാണ് വാൽവെർദെ. ക്രൂസ് വളരെ പെർഫക്റ്റ് ആയ ഒരു പകരക്കാരനെ തന്നെയാണ് ക്ലബ്ബിൽ നിയമിച്ചിട്ടുള്ളത്. താരത്തിന്റെ മെന്റാലിറ്റി അങ്ങനെയാണ് ” കാർലോസ് അഞ്ചലോട്ടി പറഞ്ഞു.

റയലിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ടോണി ക്രൂസ്. കഴിഞ്ഞ സീസൺ അവസാനിച്ചതോടു കൂടി അദ്ദേഹം തന്റെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ എട്ടാം നമ്പർ ജേർസി ആണ് ഇപ്പോൾ വാൽവെർദെ ഉപയോഗിക്കുന്നത്. ടോണിയുടെ വിടവ് ടീമിനെ നന്നായി ബാധിച്ചിട്ടുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം