"അവന് റിസൾട്ട് ഉണ്ടാക്കാൻ സാധിച്ചില്ല, അത് കൊണ്ട് പോയി"; എറിക്ക് ടെൻഹാഗിനെ കുറിച്ച് മാഞ്ചസ്റ്റർ സിറ്റി പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

പണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന് കേൾക്കുമ്പോൾ എതിരാളികൾ ഭയപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല കാര്യങ്ങൾ. ഏത് ചെറിയ ടീമിന് വേണമെങ്കിലും വന്നു തോൽപ്പിച്ചിട്ട് പോകാം എന്ന അവസ്ഥയിലായി കാര്യങ്ങൾ. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ സീസണിൽ ഏറ്റവും മോശമായ ഒരു ടീം ഉണ്ടെങ്കിൽ അത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ്. ഈ സീസണിൽ കേവലം നാലുമത്സരങ്ങളിൽ മാത്രമാണ് അവർക്ക് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ പതിനാലാം സ്ഥാനത്തേക്ക് പിന്തുടപ്പെട്ടിരുന്നു.

മോശമായ പ്രകടനങ്ങൾ കാരണം അവർ പരിശീലകനായ എറിക്ക് ടെൻഹാഗിനെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റി. പുറത്തായതോടെ എറിക്കിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള.

പെപ് ഗാർഡിയോള പറയുന്നത് ഇങ്ങനെ:

“ടെൻഹാഗിന്റെ കാര്യത്തിൽ എനിക്ക് ഒരുപാട് സങ്കടമുണ്ട്. ടീച്ചർമാരോ ഡോക്ടർമാരോ ഇങ്ങനെ പുറത്താക്കപ്പെടുന്നത് നമ്മൾ കാണാറില്ലല്ലോ. ആളുകൾ നമ്മളിൽ നിന്നും റിസൾട്ട്കൾ പ്രതീക്ഷിക്കുന്നു. എനിക്ക് റിസൾട്ടുകൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ ഞാനും ഇവിടെ ഉണ്ടാകുമായിരുന്നില്ല. ഇത് ശരിക്കും ഒരു ബിസിനസാണ്. നമ്മൾ റിസൾട്ട് ഉണ്ടാക്കിയെടുക്കേണ്ടത് നിർബന്ധമാണ് ” പെപ് ഗാർഡോയോള പറഞ്ഞു.

Read more