"ബാലൺ ഡി ഓർ നേടാൻ ഏറ്റവും യോഗ്യൻ അവനാണ്, അദ്ദേഹത്തിന് കൊടുക്കൂ"; ബ്രസീലിയൻ ഇതിഹാസം തിരഞ്ഞെടുത്തത് ആ താരത്തെ

ഒരു വർഷത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിന് കൊടുക്കുന്ന പുരസ്‌കാരമാണ് ബാലൺ ഡി ഓർ. കഴിഞ്ഞ വർഷം പുരസ്‌കാരം നേടിയത് അർജന്റീനൻ ഇതിഹാസം ലയണൽ മെസിയായിരുന്നു. എന്നാൽ ഇത്തവണ സീനിയർ താരങ്ങൾ ആരും തന്നെ മത്സരത്തിനില്ല. ഈ വർഷം യുവ താരങ്ങളായ വിനീഷ്യസ് ജൂനിയർ, റോഡ്രി, ജൂഡ്, ബില്ലിങ്‌ഹാം, എംബപ്പേ എന്നിവരാണ് പുരസ്‌കാര വേട്ടയിൽ മുൻപന്തയിൽ നിൽക്കുന്നത്. ഒക്ടോബർ 28 ആം തീയതിയാണ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ബാലൺഡി’ഓർ പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുക

ബ്രസീൽ താരമായ വിനീഷ്യസ് ജൂനിയറിനും, സ്പാനിഷ് താരമായ റോഡ്രിക്കും ആണ് ഇത്തവണ ബാലൺ ഡി ഓർ സ്വന്തമാക്കാൻ സാധ്യത കൂടുതൽ കല്പിക്കപെടുന്നത്. അന്താരാഷ്ട്ര മത്സരങ്ങളിലെയും ക്ലബ് ലെവൽ ടൂർണമെന്റുകളിലെയും ഇരുവരുടെയും സഹതാരമായ ബ്രസീലിയൻ ഗോൾ കീപ്പർ എഡേഴ്സൺ ഇത്തവണ ആരാണ് പുരസ്‌കാരം സ്വന്തമാക്കുക എന്ന് പറഞ്ഞിരിക്കുകയാണ്.

എഡേഴ്സൺ പറയുന്നത് ഇങ്ങനെ:

” ഞാൻ വിനീഷ്യസ് ജൂനിയറേ സപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസണിൽ അദ്ദേഹം നടത്തിയ പ്രകടനം കാരണം അദ്ദേഹം പുരസ്കാരം അർഹിക്കുന്നുണ്ട്.എങ്ങനെയാണ് വോട്ട് നടക്കുന്നത് എന്ന് എനിക്കറിയില്ല. പക്ഷേ കഴിഞ്ഞ സീസണിന്റെ അടിസ്ഥാനത്തിൽ ആണെങ്കിൽ എല്ലാത്തിലും അർഹിക്കുന്നത് വിനി തന്നെയാണ്. ഞാൻ റോഡ്രിയെ കൂടി സപ്പോർട്ട് ചെയ്യുന്നുണ്ട്. പക്ഷേ ചാമ്പ്യൻസ് ലീഗിൽ വിനി ചെയ്തത് നമ്മൾ പരിഗണിക്കണം. ഇനി പുരസ്കാരം റോഡ്രി നേടിയാൽ പോലും ഞാൻ ഹാപ്പി ആയിരിക്കും ” എഡേഴ്സൺ പറഞ്ഞു.

വിനിഷ്യസിന് തന്നെയാണ് ഇത്തവണ പുരസ്‌കാരം നേടാൻ കൂടുതൽ സാധ്യത കല്പിക്കപെടുന്നത്, പക്ഷെ ഇത്തവണത്തെ കോപ്പ അമേരിക്കയിൽ ബ്രസീൽ ടീമിനെ സെമി ഫൈനൽ കളിപ്പിക്കാൻ താരത്തിന് സാധിച്ചില്ല. അതൊരു നെഗറ്റീവ് പോയിന്റ് ആണ് താരത്തിന്. വിനിക്ക് കടുത്ത മത്സരം കൊടുക്കാൻ സ്പെയിൻ താരമായ റോഡ്രിയും ഒപ്പത്തിനുണ്ട്. സാധാരണ പുരസ്കാര ജേതാവിനെ അവാർഡ് നൽകുന്നതിനു മുന്നേ തന്നെ ഫ്രാൻസ് ഫുട്ബോൾ ഇന്റർവ്യൂ ചെയ്യാറുണ്ട്. എന്നാൽ ഇത്തവണ ആ രീതി അവർ ഫോളോ ചെയ്യുന്നില്ല.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?