"വിനിഷ്യസിനെക്കാൾ കേമനായ താരമാണ് അദ്ദേഹം"; അഭിപ്രായപ്പെട്ട് അർജന്റീനൻ ഇതിഹാസം

ഇന്ന് ലാലിഗയിൽ തീപാറുന്ന പോരാട്ടമാണ് നടക്കാൻ പോകുന്നത്. എൽ ക്ലാസിക്കോ മത്സരത്തിൽ ബാഴ്സിലോണയും റയൽ മാഡ്രിഡും തമ്മിലുള്ള മത്സരം ഇന്ന് രാത്രി 12.30 നാണ് നടക്കുന്നത്. രണ്ട് ടീമുകളും മിന്നുന്ന ഫോമിലാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു കടുത്ത പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ബാഴ്സിലോണയ്ക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരമാണ് ലാമിന് യമാൽ. ഈ സീസണിൽ തന്നെ അഞ്ച് ഗോളുകളും ആറ് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. റയൽ മാഡ്രിഡിന്റെ ഏറ്റവും മികച്ച താരമാണ് ബ്രസീലിയൻ ഇതിഹാസമായ വിനീഷ്യസ് ജൂനിയർ. ഇരു താരങ്ങളെയും താരതമ്യം ചെയ്തു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ അർജന്റീനൻ സൂപ്പർ താരമായ സെർജിയോ അഗ്വേറോ.

സെർജിയോ അഗ്വേറോ പറയുന്നത് ഇങ്ങനെ:

“കളി ശൈലിയുടേയും ടാലന്റിന്റെയും കാര്യത്തിൽ വിനീഷ്യസ് ജൂനിയറെക്കാൾ മികച്ചവൻ യമാൽ തന്നെയാണ്. വിനീഷ്യസിന് കൂടുതൽ എക്സ്പീരിയൻസുണ്ട്, കൂടാതെ റയൽ മാഡ്രിഡിനോടൊപ്പം ഒരുപാട് കിരീടങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. അതിനർത്ഥം ലോകത്തെ ഏറ്റവും മികച്ച മൂന്ന് താരങ്ങളിൽ ഒരാളാണ് വിനീഷ്യസ് എന്നാണ്”

സെർജിയോ അഗ്വേറോ തുടർന്നു:

“പക്ഷേ പ്രായവും കളിമികവും പരിഗണിക്കുമ്പോൾ യമാലിനാണ് ഞാൻ മുൻഗണന നൽകുന്നത്. ഈ രണ്ടു താരങ്ങളെ നമുക്ക് വേണമെങ്കിൽ നെയ്മർ- മെസ്സി എന്നിവരുമായി താരതമ്യം ചെയ്യാം. രണ്ടുപേരെയും ഒരു ടീമിൽ ഉൾപ്പെടുത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിട്ടും ബാഴ്സ അത് സാധ്യമാക്കി.വിനി-യമാൽ എന്നിവർ നെയ്മർ- മെസ്സി എന്നിവരെ പോലെയാണ് എന്ന് വേണമെങ്കിൽ പറയാം ” സെർജിയോ അഗ്വേറോ പറഞ്ഞു.

Latest Stories

'വയനാട്ടിൽ അഞ്ഞൂറിലധികം സ്ത്രീകൾ ബലാത്സംഗത്തിന് ഇരയായി, ലഹരിയുടെ കേന്ദ്രം'; അധിക്ഷേപിച്ച് ബിജെപി വക്താവ്

ഇന്ത്യൻ സൈന്യത്തെക്കുറിച്ചുള്ള സായ് പല്ലവിയുടെ പരാമർശം; പഴയ അഭിമുഖത്തിൽ പുലിവാൽ പിടിച്ച് താരം

'പാലക്കാട് സ്ഥാനാർത്ഥിയായി ഡിസിസി നിർദ്ദേശിച്ചത് കെ മുരളീധരനെ'; ദേശീയ നേതൃത്വത്തിന് അയച്ച കത്ത് പുറത്ത്

"അവന്മാരുടെ പിഴവ് കൊണ്ടാണ് ഞങ്ങൾ തോറ്റത്"; മത്സര ശേഷം രോഹിത്ത് ശർമ്മ നടത്തിയത് വമ്പൻ വെളിപ്പെടുത്തൽ

"എന്തിനാണ് വിനിയോട് ഇവർക്ക് ഇത്രയും ദേഷ്യം എന്ന് മനസിലാകുന്നില്ല"; ബാഴ്‌സിലോണ പ്രസിഡന്റ് അഭിപ്രായപ്പെട്ടു

'കെജ്രിവാളിനെ കൊല്ലാനുള്ള ഗൂഢാലോചന?'

വിരേന്ദ്ര സെവാഗ് അത്ര നല്ല മനുഷ്യൻ ഒന്നുമല്ല, എന്നോട് ചെയ്തത് എനിക്ക് ഒരിക്കലും മറക്കാനാവില്ല"; തുറന്നടിച്ച് ഗ്ലെൻ മാക്‌സ്‌വെൽ

'കെജ്രിവാളിനെ കൊല്ലാനുള്ള ഗൂഢാലോചന?'; ആപ് പദയാത്രയും ബിജെപിയും; ഡല്‍ഹിയില്‍ നടക്കുന്നതെന്ത്?

'ഹീ​ന​മാ​യ പ്ര​സ്താ​വ​ന പി​ൻവ​ലി​ച്ച് മാ​പ്പു​പ​റ​യണം'; കൃ​ഷ്ണ​ദാ​സിന്റെ ന​ട​പ​ടി അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​മെ​ന്ന് കെയുഡബ്ല്യുജെ

ധോണി കീപ് ചെയ്യുമ്പോൾ ഞങ്ങൾ ഹാപ്പിയാണ്, പുള്ളിക്കാരൻ വെറുതെ അപ്പീൽ ചെയ്യില്ല; വൈറൽ ആയി ഇന്ത്യൻ അമ്പയറുടെ വാക്കുകൾ