ഈ വർഷത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിന് ലഭിക്കുന്ന പുരസ്‌കരമയായ ബാലൺ ഡി ഓർ അവാർഡ് ആര് സ്വന്തമാക്കും എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. ഒക്ടോബർ 28 ആം തിയതി പാരിസിൽ വെച്ചാണ് ആണ് പ്രഖ്യാപനം. പ്രധാനമായും മൂന്ന് കളിക്കാരുടെ പേരുകളാണ് ഇപ്പോൾ മുൻപിൽ നിൽക്കുന്നത്. വിനീഷിയസ് ജൂനിയർ, റോഡ്രി, ജൂഡ് ബെല്ലിങ്‌ഹാം എന്നിവരാണ് ആ താരങ്ങൾ. എന്തായാലും കടുത്ത പോരാട്ടം തന്നെ ആകും നടക്കുക എന്നത് ഉറപ്പാണ്. മുൻ റയൽ മാഡ്രിഡ് താരം കരീം ബെൻസിമ ആരാകും കപ്പ് നേടുക എന്നതിനെ പറ്റി പറഞ്ഞിരിക്കുകയാണ്.
ബെൻസിമയുടെ വാക്കുകൾ ഇങ്ങനെ:
” ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം ലഭിക്കാൻ ഏറ്റവും യോഗ്യൻ അത് വിനീഷിയസ് ജൂനിയർ ആണ്. ഈ സീസൺ മാത്രമല്ല കഴിഞ്ഞ സീസണും അദ്ദേഹം മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്. മറ്റുള്ള താരങ്ങളെക്കാളും ഉയരത്തിൽ ആണ് ഇപ്പോൾ വിനി നിൽക്കുന്നത്. ഒരു കംപ്ലീറ്റ് ഫുട്ബോളർ ആണ് അദ്ദേഹം. ഒരു കളി ഒറ്റയ്ക്കു വിജയിപ്പിക്കുവാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. തീർച്ചയായും അദ്ദേഹത്തിന് സഹ താരങ്ങളുടെ സഹായം ലഭിക്കുന്നുണ്ട്, പക്ഷെ ക്ലബിന് അനുയോജ്യമായ സമയത് അദ്ദേഹം ഉയരുന്നു എന്നാണ് പ്രേത്യേകത. അത് കൊണ്ട് തന്നെ അദ്ദേഹം ഇത് അർഹിക്കുന്നു എന്നാണ് ഞാൻ കരുതുന്നത്” ബെൻസിമ പറഞ്ഞു.
കഴിഞ്ഞ കോപ്പ അമേരിക്കൻ ടൂർണമെന്റിൽ നിന്നും ബ്രസീൽ ക്വാട്ടർ ഫൈനൽ മത്സരങ്ങളിൽ നിന്നും പുറത്തായിരുന്നു. അത് അദ്ദേഹത്തിന് ഒരു നെഗറ്റീവ് നൽകാൻ ഇടയുണ്ട്. അതെ സമയം ജൂഡ് ബെല്ലിങ്‌ഹാം തന്റെ ടീം ആയ ഇംഗ്ലണ്ടിനെ ഫൈനൽ വരെ എത്തിച്ച താരമാണ്. അത് കൊണ്ട് അദ്ദേഹത്തിന് ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്. എന്നാൽ യൂറോ കപ്പ് നേടിയ താരമായ റൊഡ്രികും ബാലൺ ഡി ഓർ കിട്ടാനുള്ള സാധ്യതയും കൂടുതൽ ആണ്.