ബ്രസീലിയൻ ഇതിഹാസം റൊമാരിയോ ഇപ്പോഴുള്ള ബ്രസീൽ ദേശീയ ടീമിനെ കുറിച്ച് പരാമർശിച്ചിരിക്കുകയാണ്. നിലവിൽ ലോകകപ്പുകൾ ഏറ്റവും കൂടുതൽ ഉള്ള ടീം ആണ് ബ്രസീൽ. അവർ അഞ്ച് തവണയാണ് ലോകകപ്പ് ജേതാക്കളായിരിക്കുന്നത്. എന്നാൽ അവർ അവസാനമായി കപ്പ് നേടിയ വർഷം 2002 ആണ്. അത് കഴിഞ്ഞ ബ്രസീൽ ടീം ഒരു തവണ പോലും കപ്പ് നേടിയിരുന്നില്ല. അവർ കളിച്ച അവസാനത്തെ മൂന്ന് ഫിഫ ലോകകപ്പുകളും പരാജയം ഏറ്റു വാങ്ങി പുറത്തായിരുന്നു. എന്നാൽ ഇപ്പോൾ താരങ്ങളെല്ലാം അതിയായ ആത്മവിശ്വാസത്തിലാണ്, കാരണം അവർ അടുത്ത ലോകക്കപ്പ് നേടിയെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതിൽ തന്റെ നിലപാട് പറഞ്ഞിരിക്കുകയാണ് ബ്രസീലിയൻ താരം റൊമാരിയോ .
റൊമാരിയോ വാക്കുകൾ ഇങ്ങനെ:
“നിങ്ങൾക്ക് നെയ്മറിനെ കൊണ്ട് വരാൻ സാധിച്ചില്ലെങ്കിൽ അടുത്ത 2026 ലോകകപ്പിൽ നിങ്ങൾക്ക് പരാജയം ഏറ്റുവാങേണ്ടി വരും. അവർക്ക് അത് എന്ത് കൊണ്ടാണ് മനസിലാകാത്തത് എന്ന് എനിക്ക് അറിയില്ല പക്ഷെ മത്സരത്തിൽ നെയ്മറിനെ പോലെ ഉള്ള താരത്തിന് കളി തിരിക്കാനും അനുകൂലമാകും വിധം നമുക്കു വിജയിക്കാനും സാധിക്കു” റൊമാരിയോ പറഞ്ഞു.
കുറെ നാളുകൾ ആയിട്ട് നെയ്മർ പരിക്കിൽ നിന്നും മുക്തി നേടിയിട്ടില്ല. അദ്ദേഹം ഈ കഴിഞ്ഞ കോപ്പ അമേരിക്കൻ ടൂർണമെന്റിൽ മടങ്ങി വരും എന്നായിരുന്നു അറിയാൻ സാധിച്ചത്. എന്നാൽ പരിക്ക് പൂർണമായും ബേധമാകാത്തതിനാൽ താരം സ്വയം ഒഴിഞ്ഞു മാറി. അദ്ദേഹത്തിന്റെ വിടവ് ടീമിൽ നന്നായി അറിയാനും ഉണ്ടായിരുന്നു. ഈ ടൂർണമെന്റിൽ ബ്രസീൽ ക്വാട്ടർ ഫൈനലിൽ തന്നെ പുറത്തായിരുന്നു. ടീമിൽ എന്തായാലും ഉടൻ തന്നെ ഒരു അഴിച്ചു പണിക്ക് ഉള്ള സാധ്യത നിലനില്കുനുണ്ട്.