"ഭാഗ്യം ഉള്ളത് കൊണ്ട് മാത്രം അവൻ ഗോൾ അടിച്ചു"; ഫ്രഞ്ച് പരിശീലകൻ പറയുന്നത് ഇങ്ങനെ

യൂറോ കപ്പിന്റെ ആദ്യ സെമി ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെ തോൽപിച്ച് കരുത്തരായ സ്പെയിൻ ഫൈനലിലേക്ക് പ്രവേശിച്ചു. കളിയുടെ തുടക്കത്തിലേ 8 ആം മിനിറ്റിൽ എംബാപ്പയുടെ അസ്സിസ്റ്റിൽ കൊലോ മുവാനിയിലൂടെ ആയിരുന്നു ഫ്രാൻസ് ആദ്യം ലീഡ് ചെയ്യ്തത്. എന്നാൽ അധികം ആശ്വസിക്കാൻ അവർക്ക് ആയില്ല. ഒന്നാം പകുതിയുടെ ആദ്യ 25 മിനിറ്റുകൾ തീരുന്നതിനു മുൻപ് തന്നെ സ്പെയിൻ രണ്ട് ഗോളുകളും ഫ്രാൻസിന്റെ വലയിൽ കയറ്റിയിരുന്നു. സ്പെയിനിനു വേണ്ടി ലാമിന് യമാലും, ഡാനി ഓല്മോയും ആണ് ഗോളുകൾ നേടിയത്. മത്സര ശേഷം മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത് 16 കാരനായ ലാമിന് യമാൽ ആണ്.

ലാമിന് യമാലിനെ പറ്റി ഫ്രാൻസ് പരിശീലകൻ ദിദിയർ ഡൈഷാംപ്സ് പറയുന്നത് ഇങ്ങനെ:

” യാമാലിന്റെ ഷോട്ട് ഗംഭീരമായിരുന്നു. പക്ഷെ ഭാഗ്യം ഉള്ളത് കൊണ്ട് മാത്രമാണ് അത് ഗോൾ ആയി മാറിയത്. എന്നിരുന്നാലും അദ്ദേഹത്തിൽ നിന്ന് ക്രെഡിറ്റ് തട്ടി തെറിപ്പിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഞങ്ങൾ അദ്ദേഹത്തിന് കുറച്ചു മുൻപിലാണ് നിന്നിരുന്നത്. ബോക്സിനു വെളിയിൽ നിന്നും ഗോൾ കയറ്റാൻ പറ്റുന്ന മികച്ച കളിക്കാർ സ്പെയിനിനുണ്ട്. അവർക്ക് ഞങ്ങൾ കുറച്ച് അധികം ഫ്രീഡം കൊടുത്തു. അത് വിനയായി മാറി” ഇതാണ് ദിദിയർ ഡൈഷാംപ്സ് പറയുന്നത്.

തോൽവി ഏറ്റു വാങ്ങിയതോടെ ഫ്രാൻസ് യൂറോ കപ്പിൽ നിന്നും പുറത്താവുകയും ചെയ്യ്തു. മികച്ച താരങ്ങൾ ഉണ്ടായിട്ടും ഫ്രാൻസിന് ഇത്തവണ ഗംഭീര പ്രകടനം ഒന്നും തന്നെ കഴ്ച വെക്കാൻ സാധിച്ചിരുന്നില്ല. ലോകകപ് നേടിയിട്ടുണ്ടെങ്കിലും എംബാപ്പയ്ക്ക് ഇത് വരെ യൂറോ കപ്പ് നേടാൻ സാധിച്ചിട്ടില്ല. ടൂർണമെന്റിൽ ജൂലൈ 15 ആണ് സ്പെയിനും ഇംഗ്ലണ്ടും ഫൈനലിൽ നേർക്കുനേർ ഏറ്റുമുട്ടുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ