"ഫുട്ബോൾ ലോകം അദ്ദേഹത്തെ മിസ്സ് ചെയ്യും"; ഇനിയേസ്റ്റയോടുള്ള ആദരം രേഖപ്പെടുത്തി ലാമിന് യമാൽ

സ്പാനിഷ് അന്താരാഷ്ട്ര ടീമിന് വേണ്ടി ഓർത്തിരിക്കാൻ മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ച താരമായ ആൻഡ്രസ് ഇനിയേസ്റ്റ തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയാണ് താരം തന്റെ വിരമിക്കൽ പ്രഖ്യാപന കുറിപ്പ് പങ്ക് വെച്ചത്. തന്റെ ഫുട്ബോൾ കരിയറിൽ 962 മത്സരങ്ങളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. വേൾഡ് കപ്പും യൂറോ കപ്പും ചാമ്പ്യൻസ് ലീഗുകളുമൊക്കെ തന്റെ കരിയറിൽ സ്വന്തമാക്കിയിട്ടുള്ള താരം കൂടിയാണ് ഇനിയേസ്റ്റ.

ബാഴ്‌സയ്ക്ക് വേണ്ടിയും സ്പെയിന് വേണ്ടിയും തകർപ്പൻ പ്രകടനം നടത്തുന്ന താരമാണ് ലാമിന് യമാൽ. അദ്ദേഹം ഇനിയേസ്റ്റയെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. മെസ്സിയും നെയ്മറും ഇനിയേസ്റ്റയുമൊക്കെ ഒരുമിച്ച് കളിച്ച കാലം തനിക്ക് ഓർമ്മയുണ്ട് എന്നാണ് യമാൽ പറഞ്ഞത്.

ലാമിന് യമാൽ പറയുന്നത് ഇങ്ങനെ:

”സത്യം പറഞ്ഞാൽ 2010 വേൾഡ് കപ്പിലെ ഒന്നും തന്നെ എനിക്ക് ഓർമ്മയില്ല. പക്ഷേ മെസ്സിയും നെയ്മറും ഇനിയേസ്റ്റയുമൊക്കെ കളിക്കുന്നത് കാണാൻ വേണ്ടി ക്യാമ്പ് നൗവിലേക്ക് പോയത് എനിക്ക് ഓർമ്മയുണ്ട്. എല്ലാം വളരെ എളുപ്പമാണ് എന്ന് തോന്നിച്ച ഒരു താരമാണ് ഇനിയേസ്റ്റ. തീർച്ചയായും ഫുട്ബോൾ അദ്ദേഹത്തെ വല്ലാതെ മിസ്സ് ചെയ്യും ” ലാമിന് യമാൽ പറഞ്ഞു.

ഇനിയേസ്റ്റെയ്ക്ക് രാജകീയ വിടവാങ്ങൽ ആണ് സ്പെയിൻ നൽകിയത്. ഇന്നലെ നടന്ന വിടവാങ്ങൽ മത്സരത്തിൽ പ്രമുഖ താരങ്ങൾ എല്ലാവരും തന്നെ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ