"അവന്റെ ഡെഡിക്കേഷന് കൈയടി കൊടുക്കണം"; അർജന്റീനൻ താരത്തെ വാനോളം പുകഴ്ത്തി പരിശീലകൻ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ ടീമാണ് അർജന്റീന. പരിശീലകനായ ലയണൽ സ്കലോണിയുടെ കീഴിൽ തകർപ്പൻ പ്രകടനമാണ് ടീം നടത്തി വരുന്നത്. നാളെ നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ പരാഗ്വയാണ്. പരിക്ക് കാരണം സൂപ്പർതാരമായ ലിസാൻഡ്രോ മാർട്ടിനസിനെ കഴിഞ്ഞ ദിവസം ക്യാമ്പിൽ നിന്ന് പുറത്ത് പോയിരുന്നു. താരത്തിന് പകരം ഫകുണ്ടോ മെഡിനയെ ടീമിൽ ഉൾപ്പെടുത്തിട്ടുണ്ട്.

ഫകുണ്ടോ മെഡിന മികച്ച പ്രകടനമാണ് ക്ലബായ ലെൻസിന് വേണ്ടി നടത്തുന്നത്. ഡിഫൻസിൽ താരം ഒരു മുതൽ കൂട്ടാണ്. ടീമിൽ നിന്നും വിളി എത്തിയപ്പോഴേ താരം സ്വന്തം പണം മുടക്കി ടീമിൽ ജോയിൻ ചെയ്തു. താരത്തെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് പരിശീലകനായ ലയണൽ സ്കലോണി.

ലയണൽ സ്കലോണി പറയുന്നത് ഇങ്ങനെ:

” ഞങ്ങൾ ഫകുണ്ടോ മെഡിനയെ വിളിച്ച് ടീമിലേക്ക് എടുത്ത കാര്യം പറഞ്ഞു. ഉടൻ തന്നെ അദ്ദേഹം ടിക്കറ്റ് എടുക്കുകയായിരുന്നു. സ്വന്തം പണം ചെലവഴിച്ചു കൊണ്ടാണ് അദ്ദേഹം ടിക്കറ്റ് എടുത്തത്. അദ്ദേഹത്തിന്റെ പരിശീലകനോട് സംസാരിച്ചതും മെഡിന തന്നെയാണ്. ഇന്ന് രാവിലെ അദ്ദേഹം ക്യാമ്പിൽ എത്തി. ഒരു വലിയ സന്ദേശമാണ് ഇതുവഴി അദ്ദേഹം ടീമിന് നൽകുന്നത്. തീർച്ചയായും ഈ ടീമിനോടൊപ്പം എത്താൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. അദ്ദേഹം ചെയ്തത് മൂല്യമുള്ള കാര്യമാണ് “ ലയണൽ സ്കലോണി പറഞ്ഞു.

Latest Stories

പുടിന്റെ വിമര്‍ശകന്‍ സെര്‍ബിയയില്‍ മരിച്ച നിലയില്‍; അലക്‌സി സിമിന്‍ സെര്‍ബിയയിലെത്തിയത് പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം

ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക്; കോവിഡ് മഹാമാരി കാലത്തെ സംഭാവനകള്‍ക്ക് നന്ദി പ്രകടിപ്പിച്ച് രാജ്യം

നെനച്ച വണ്ടി കിട്ടിയില്ലെങ്കില്‍ മികച്ച വിമാനം വരും; ബാഡ്മിന്റണ്‍ താരങ്ങള്‍ ഭോപ്പാലിലേക്ക് വിമാനത്തില്‍ പറക്കും

എഐയ്ക്ക് പിഴച്ചാലും മലയാളിക്ക് തെറ്റ് പറ്റില്ല; ഒടുവില്‍ ഓപ്പണ്‍ എഐയെ തിരുത്താനും മലയാളികള്‍ വേണ്ടി വന്നു

"എമിയാണ്‌ ഞങ്ങളുടെ നെടുംതൂണുകളിൽ ഒന്ന്, അദ്ദേഹം വേറെ ലെവൽ ആണ്"; താരത്തെ വാനോളം പുകഴ്ത്തി ആസ്റ്റൻ വില്ല സ്പോർട്ടിംഗ് ഡയറക്ടർ

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു; ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത് ആറ് പേര്‍ക്ക്

"ഞാൻ ആയിരുന്നെങ്കിൽ ബാലൺ ഡി ഓർ വിനിക്ക് നൽകുമായിരുന്നു"; മുൻ റയൽ മാഡ്രിഡ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ശരവേഗത്തില്‍ പാഞ്ഞ സ്വിഗ്ഗി ജീവനക്കാര്‍ അതി വേഗത്തില്‍ കോടീശ്വരന്‍മാര്‍

'കങ്കുവ'യ്‌ക്കൊപ്പം സര്‍പ്രൈസ് 'ബറോസും'; ത്രീഡി ട്രെയ്‌ലര്‍ തിയേറ്ററില്‍ കാണാം

"സഞ്ജുവിന്റെ സ്ഥിരത ഇപ്പോൾ കോമഡിയാണ്"; താരത്തെ വിമർശിച്ച് സൗത്താഫ്രിക്കന്‍ സ്ട്രാറ്റെജി അനലിസ്റ്റ്