2024 കോപ്പ അമേരിക്കൻ ടൂർണമെന്റിൽ ഫൈനലിൽ കൊളംബിയയെ 1-0 ത്തിനു തോല്പിച്ച് ശക്തരായ അര്ജന്റീന വീണ്ടും കപ്പ് ജേതാക്കളായി.
അടുപ്പിച്ച് രണ്ടാം തവണയാണ് അര്ജന്റീന കോപ്പ അമേരിക്കൻ കപ്പ് ഉയർത്തുന്നത്. എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്ജന്റീന കൊളംബിയയെ തോല്പിച്ചത്. അടുപ്പിച്ചു 28 മത്സരങ്ങളാണ് കൊളംബിയ തോൽവി അറിയാതെ മുന്നേറിയിരുന്നത്. അതിൽ പര്യവസാനം അര്ജന്റീനയിലൂടെ സംഭവിച്ചു. മത്സരത്തിൽ ലോ ചെൽസോയുടെ പാസിൽ നിന്നും ലൗറ്ററോ മാർട്ടിനെസിലൂടെയാണ് അർജന്റീനയെ വിജയം നേടിയത്. ഇതിനെ പറ്റി നേരത്തെ തന്നെ പ്രവചനം നടത്തി എന്നാണ് അർജന്റീനൻ താരം അക്യൂഞ്ഞ പറയുന്നത്.
അക്യൂഞ്ഞയുടെ വാക്കുകൾ ഇങ്ങനെ:
” ഫൈനലിൽ ലൗറ്ററോ മാർട്ടിനെസ് ആയിരിക്കും ഗോൾ നേടുന്നത് എന്ന് ഞാൻ നേരത്തെ തന്നെ പ്രെഡിക്ട് ചെയ്തിരുന്നു. ഇതിനെ പറ്റി സഹതാരമായ മാർട്ടിനെസിനോട് ഞാൻ പറഞ്ഞിരുന്നു. ഇത് അത് പോലെ തന്നെ സംഭവിക്കുകയും ചെയ്യ്തു” അക്യൂഞ്ഞ പറഞ്ഞു.
Read more
ഇന്നലത്തെ മത്സരത്തിൽ അർജന്റീനയുടെ ഡിഫൻസ് വഹിച്ച പങ്ക് വലുതായിരുന്നു. റൊമേറോയുടെയും, ലസാൻഡ്‌റോഡയുടെയും മികച്ച പ്രകടനമാണ് അർജന്റീനയ്ക്ക് വിജയം നേടാൻ സഹായകരമായത്. കൊളംബിയൻ മുന്നേറ്റ നിരയ്ക്ക് തീർത്തും മോശമായ സമയമാണ് അർജന്റീനൻ പ്രധോരോധ ഭടന്മാർ നൽകിയത്. തുടക്കം മുതലേ ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടത്തിയത്. ടൂർണമെന്റിൽ ഗോൾഡൻ ബൂട്ട് ജേതാവായത് അർജന്റീനയുടെ ലൗറ്ററോ മാർട്ടിനെസ്സ് ആണ്. ഗോൾഡൻ ഗ്ലോവ് പുരസ്‌കാരം നേടിയത് അവരുടെ തന്നെ ഗോൾ കീപ്പർ എമിലാനോ മാർട്ടിനെസ്സും. മത്സരത്തിലെ മികച്ച താരം ആയി തിരഞ്ഞെടുക്കപ്പെട്ടത് കൊളംബിയയുടെ ജെയിംസ് റോഡ്രീഗസാണ്.