"ഞാൻ ഒരു അന്ധവിശ്വാസിയാണ്"; അർജന്റീനൻ ഇതിഹാസം പറയുന്നതിൽ അമ്പരന്ന് ഫുട്ബോൾ ആരാധകർ

ലോകത്തിലെ ഏറ്റവും മികച്ച ഗോൾ കീപ്പർ നിലവിൽ അത് അർജന്റീനയുടെ എമി മാർട്ടിനെസ്സ് ആണ്. കോപ്പ അമേരിക്കൻ ടൂർണമെന്റുകളിലും, ഫൈനലിസിമയിലും, ഫിഫ ലോകകപ്പിലും മിന്നും പ്രകടനമാണ് താരം കാഴ്ച വെച്ചത്. ഈ ടൂർണമെന്റുകളിൽ എല്ലാം തന്നെ മികച്ച ഗോൾ കീപ്പേറിനുള്ള ഗോൾഡൻ ഗ്ലോവ് സ്വന്തമാക്കിയതും എമി മാർട്ടിനെസ്സ് ആണ്. ഫിഫയുടെ മികച്ച ഗോൾ കീപ്പേറിനുള്ള പുരസ്കാരവും അദ്ദേഹമാണ് സ്വന്തമാക്കിയത്.

ക്ലബ് ലെവലിൽ തന്റെ ജേഴ്‌സി നമ്പർ ഒന്നാണ് താരത്തിന് കിട്ടിയത്. അർജന്റീനയിൽ വെച്ച് നേടിയ നേട്ടങ്ങൾ എല്ലാം തന്നെ 23 ആം നമ്പർ ജേഴ്‌സി അണിഞ്ഞു കൊണ്ടായിരുന്നു. അത് കൊണ്ട് തന്നെ ക്ലബ് ലെവലിൽ ഒന്നാം നമ്പർ മാറ്റി അദ്ദേഹം 23 ആം നമ്പർ തിരഞ്ഞെടുത്തു, കാരണം താരത്തിന്റെ മകൻ ജനിച്ച തിയതി ആണ് 23. തന്റെ നേട്ടങ്ങളുടെ എല്ലാം പിന്നിൽ ഈ നമ്പർ വഹിച്ച പങ്ക് വലുതാണ് എന്നാണ് താരം പറയുന്നത്. ഇതിനെ കുറിച്ച് എമി സംസാരിച്ചു.

എമി പറയുന്നത് ഇങ്ങനെ:

” അർജന്റീന ദേശീയ ടീമിനോടൊപ്പം ഞാൻ എല്ലാം നേടി. 23ആം നമ്പർ ധരിച്ചു കൊണ്ടായിരുന്നു ഞാൻ എല്ലാം സ്വന്തമാക്കിയിരുന്നത്. എന്റെ മകൻ ജനിച്ച തീയതിയാണ് അത്. ആസ്റ്റൻ വില്ലയിലും എനിക്ക് കിരീടങ്ങൾ നേടണം. അതുകൊണ്ടാണ് 23ആം നമ്പറിലേക്ക് ഞാൻ മാറിയിട്ടുള്ളത്. ഇക്കാര്യത്തിൽ ഞാൻ ഒരു അന്ധവിശ്വാസിയാണ് “ എമി മാർട്ടിനെസ്സ് പറഞ്ഞു.

ഈ വർഷത്തെ കോപ്പ അമേരിക്കൻ ടൂർണമെന്റിൽ അർജന്റീന കപ്പ് ഉയർത്താൻ സാധിച്ചതിൽ പ്രധാന പങ്ക് വഹിച്ച താരം ആണ് എമി മാർട്ടിനെസ്സ്. ഡിഫറണ്ടറുമാരെ മറികടന്ന്‌ വന്ന ഷോട്ടുകൾ എല്ലാം തന്നെ എമിയുടെ മികവ് കൊണ്ട് അതിനെ തടഞ്ഞിട്ട് മെസിക്ക് വേണ്ടി കപ്പ് നേടി കൊടുക്കാൻ താരത്തിന് സാധിച്ചു. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം പുറത്തെടുക്കാനും എമിക്ക് സാധിച്ചു. വരുന്ന സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ എമിലാനോ മാർട്ടിനെസ്സ് തന്റെ മികച്ച പ്രകടനം ഇത്തവണ ആസ്റ്റൻ വില്ലയ്ക്ക് വേണ്ടി നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കപ്പെടുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം